മോദിക്കെതിരെ വിവാദ പരാമര്‍ശം; മായാവതിയെ വിമര്‍ശിച്ച് കേശവ് പ്രസാദ് മൗര്യ

Friday 19 April 2019 7:45 pm IST
എസ് പി നേതാവ് മുലായംസിംഗ് യാദവ് മാത്രമാണ് ഇന്ത്യയിലെ ഒരേയൊരു യഥാര്‍ത്ഥ ഒബിസി നേതാവെന്നും മോദി വ്യാജ ഒബിസി നേതാവാണെന്നും മായാവതി ആരോപിച്ചിരുന്നു. ഇതിനെതിരെയായിരുന്നു മൗര്യയുടെ പ്രതികരണം.

ലക്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിഎസ്പി അദ്ധ്യക്ഷ മായാവതിയുടെ വിവാദ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി ബിജെപി നേതാവും ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രിയുമായ കേശവ് പ്രസാദ് മൗര്യ. മായാവതിയുടെ പരാമര്‍ശങ്ങള്‍ അവരുടെ അങ്കലാപ്പ് മൂലമാണെന്നും അദ്ദേഹം പരിഹസിച്ചു. 

എസ് പി നേതാവ് മുലായംസിംഗ് യാദവ് മാത്രമാണ് ഇന്ത്യയിലെ ഒരേയൊരു യഥാര്‍ത്ഥ ഒബിസി നേതാവെന്നും മോദി വ്യാജ ഒബിസി നേതാവാണെന്നും മായാവതി ആരോപിച്ചിരുന്നു. ഇതിനെതിരെയായിരുന്നു മൗര്യയുടെ പ്രതികരണം.

ഉത്തര്‍പ്രദേശില്‍ വ്യാഴാഴ്ച നടന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ 67.55 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. അവശേഷിക്കുന്ന 64 സീറ്റുകളിലേക്കും അഞ്ച് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കും. മെയ് 23നാണ് വോട്ടെണ്ണല്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.