ബ്രാഹ്മം മാഘവനഞ്ച വാഹനമഹോ
മന്ദൈര്ഗതൈര്ന്നിന്ദിതം
ധാവള്യേന നഖത്വിഷാ വിഹസിതോ
വാഹോപി മാഹേശ്വരഃ
ഇത്ഥം വാഹനവൈരിതാം ഭജതി തേ
പാദസ്തതോ മന്മഹേ
കാത്യായന്യമുനാന്യഘാനി മഹിഷഃ
കാര്ത്താന്തവാഹഭ്രമാത്.
സാരം:-
അല്ലയോ ദേവീ, ബ്രഹ്മാവിന്റെ വാഹനമായ അരയന്നവും ദേവേന്ദ്രന്റെ വാഹനമായ ഐരാവതവും മന്ദഗമനത്താല് തോറ്റുപോയി. അതിവെണ്മയാല് തൃപ്പാദ നഖശോഭ മഹാദേവന്റെ വാഹനമായ വെളുത്ത കാളയേയും തോല്പ്പിച്ചു കളഞ്ഞു. അതുകൊണ്ട് അവയ്ക്കൊക്കെ ദേവിയുടെ തൃപ്പാദത്തോട് വൈരമുണ്ട്. കൃതാന്തന്റെ വാഹനമാണെന്ന് തെറ്റിദ്ധരിച്ചിട്ടാകാം മഹിഷാസുരനെ വധിക്കപ്പെട്ടത് എന്ന് ഞങ്ങള് ശങ്കിയ്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: