മോദി സര്‍ക്കാരിന് ഭരണത്തുടര്‍ച്ച വേണം: സാംസ്‌കാരികപ്രവര്‍ത്തകര്‍

Saturday 20 April 2019 8:11 am IST
ഴിമതി അവസാനിപ്പിക്കാനും രാജ്യരക്ഷ ഉറപ്പാക്കാനും ശക്തമായ നടപടികളെടുത്ത് ഇന്ത്യയെ ലോകത്തിലെ വലിയ സമ്പദ്‌വ്യവസ്ഥയാക്കി. സ്വന്തം കരുത്ത് തിരിച്ചറിഞ്ഞ ഇന്ത്യയെ ലോകരാഷ്ട്രങ്ങള്‍ താത്പര്യപൂര്‍വ്വം നോക്കുകയാണെന്നും ഈ സമയത്ത് നരേന്ദ്ര മോദി സര്‍ക്കാരിന് ഭരണത്തുടര്‍ച്ച ലഭിക്കേണ്ടതുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.

കോഴിക്കോട്: ജനക്ഷേമം ഉറപ്പുവരുത്തുകയും രാജ്യതാത്പര്യം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന നരേന്ദ്ര മോദി സര്‍ക്കാരിന് ഭരണത്തുടര്‍ച്ച ഉണ്ടാകണമെന്ന് കലാ, സാഹിത്യ, സിനിമാ മേഖലകളിലെ പ്രമുഖര്‍ സംയുക്തപ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.

അന്ധമായ രാഷ്ട്രീയവിരോധവും അധികാരമോഹവും കൊണ്ട് മോദി സര്‍ക്കാരിന്റെ നേട്ടങ്ങളെ അംഗീകരിക്കാതിരിക്കുന്ന പ്രതിപക്ഷം, അര്‍ബന്‍ നക്‌സലുകളെ പിന്തുണച്ചും പാക് ഭാഷയില്‍ സംസാരിച്ചും രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണ്. അഞ്ച് വര്‍ഷത്തെ ഭരണത്തില്‍ മറ്റൊരു സര്‍ക്കാരും ചെയ്യാത്ത വികസന-ക്ഷേമ പദ്ധതികള്‍ മോദി സര്‍ക്കാര്‍ നടപ്പാക്കി. ആയുഷ്മാന്‍ ഭാരത് ലോകത്തിലെ ഏറ്റവും വലിയ സാമൂഹ്യസുരക്ഷാ പദ്ധതിയാണ്. ഉജ്ജ്വല യോജനയും പ്രസവാവധി 26 ആഴ്ചയാക്കിയതുമുള്‍പ്പെടെ വനിതാക്ഷേമത്തിനായി നിരവധി കാര്യങ്ങള്‍ ചെയ്തു. അഴിമതി അവസാനിപ്പിക്കാനും രാജ്യരക്ഷ ഉറപ്പാക്കാനും ശക്തമായ നടപടികളെടുത്ത് ഇന്ത്യയെ ലോകത്തിലെ വലിയ സമ്പദ്‌വ്യവസ്ഥയാക്കി. സ്വന്തം കരുത്ത് തിരിച്ചറിഞ്ഞ ഇന്ത്യയെ ലോകരാഷ്ട്രങ്ങള്‍ താത്പര്യപൂര്‍വ്വം നോക്കുകയാണെന്നും ഈ സമയത്ത് നരേന്ദ്ര മോദി സര്‍ക്കാരിന് ഭരണത്തുടര്‍ച്ച ലഭിക്കേണ്ടതുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.

മഹാകവി അക്കിത്തം, മാടമ്പ് കുഞ്ഞുകുട്ടന്‍, പി. നാരായണകുറുപ്പ്, ഡോ. സുവര്‍ണ നാലാപ്പാട്, തിരുവിഴ ജയശങ്കര്‍, ആലപ്പി രംഗനാഥ്, ഹരിപ്പാട് കെ.പി.എന്‍ പിള്ള, ജോര്‍ജ് ഓണക്കൂര്‍, പ്രൊഫ. കെ.പി. ശശിധരന്‍, കല്ലറ അജയന്‍, കെ.ബി. ശ്രീദേവി, ഡോ. ജെ. പ്രമീളാദേവി, പ്രൊഫ. സി.ജി. രാജഗോപാല്‍, ഡോ. കെ.എം.പ്രിയദര്‍ശന്‍ലാല്‍, പ്രൊഫ. പൂജപ്പുര കൃഷ്ണന്‍ നായര്‍, പ്രൊഫ. പി.ജി. ഹരിദാസ്, പി.കെ. സുകുമാരന്‍, കുമാര്‍ ചെല്ലപ്പന്‍, മുരളി പാറപ്പുറം, എം. സതീശന്‍, യു.പി. സന്തോഷ്, ശ്രീശൈലം ഉണ്ണികൃഷ്ണന്‍, ഡോ. അനില്‍ വൈദ്യമംഗലം, ഡോ. ആര്‍. അശ്വതി, ഉള്ളൂര്‍ എം. പരമേശ്വരന്‍, പി. ബാലകൃഷ്ണന്‍, പ്രൊഫ. അമ്പലപ്പുഴ ഗോപകുമാര്‍, പൊതിയില്‍ നാരായണ ചാക്യാര്‍, ഡോ. കൂമുള്ളി ശിവരാമന്‍, എം. രാജശേഖര പണിക്കര്‍, ഐ.എസ്. കുണ്ടൂര്‍, കെ. മോഹന്‍ദാസ്, കാവാലം ശശികുമാര്‍, ആര്‍ട്ടിസ്റ്റ് നീലകണ്ഠന്‍, ആര്‍ട്ടിസ്റ്റ് പി.ജി. ഗോപാലകൃഷ്ണന്‍, ഡോ. പ്രകാശ് പഴബലക്കോട്, സി.സി. സുരേഷ്, ദേവരാജന്‍ പാവറട്ടി, ആര്‍ട്ടിസ്റ്റ് വിനോദ് പട്ടാണിപ്പാറ, കലാമണ്ഡലം രാജീവ് നമ്പൂതിരി, കലാമണ്ഡലം പ്രശോഭ്, ശിവകുമാര്‍ അമൃതകല, പ്രൊഫ. രാധകൃഷ്ണ ബേളൂര്‍, ആര്‍ട്ടിസ്റ്റ് എം.പി. ചന്ദ്രദാസ്, ശശി നാരായണന്‍, വത്സന്‍ നെല്ലിക്കോട്, പ്രമോദ് കാളിയത്ത്, സുരേഷ് രേവതി കലാമന്ദിര്‍, സംവിധായകന്‍ രാജസേനന്‍, വിജി തമ്പി, അലി അക്ബര്‍, സിനിമാതാരങ്ങളായ മേനക, ജലജ, രാധ, കൊല്ലം തുളസി, കോഴിക്കോട് നാരായണന്‍ നായര്‍ തുടങ്ങിയ നൂറോളം സാംസ്‌കാരിക പ്രവര്‍ത്തകരാണ് സംയുക്തപ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.