കൊല്ലം: തെരഞ്ഞെടുപ്പില്‍ വ്യക്തിപരമായ ആരോപണങ്ങള്‍ ശരിയല്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സിപിഎം എതിരാളികള്‍ക്കെതിരെ രാഷ്ട്രീയം മാത്രമാണ് പറയാറുള്ളത്. കൊല്ലം പ്രസ്ക്ലബില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നാല്‍ മുഖ്യമന്ത്രി നടത്തിയ പരനാറി പ്രയോഗത്തിനെതിരെ ഐസക് പ്രതികരിച്ചില്ല. കഴിഞ്ഞ തവണത്തെ കാര്യം അവിടെ കഴിഞ്ഞെന്ന് പറഞ്ഞ് ഒഴിവാകാനാണ് അദ്ദേഹം ശ്രമിച്ചത്. എന്നാല്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പത്രസമ്മേളനത്തില്‍ ഉണ്ടായിരുന്ന സിപിഎം നേതാവ് വരദരാജന് പൊട്ടിത്തെറിച്ചു. മന്ത്രി ഐസക്ക് ഇടപെട്ട് അദ്ദേഹത്തെ ശാന്തനാക്കി. ഇടത് സ്ഥാനാര്‍ഥിയുടെ പ്രചരണത്തിന് ഇവന്റ് മാനേജ്മെന്റിനെ ഉപയോഗിച്ച് പണം വിതരണം ചെയ്യുന്നുവെന്ന് ആരോപണം അടിസ്ഥാനരഹിതമാണെന്നും ഐസക്ക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: