ആലപ്പുഴ: ശബരിമല സ്ഥിതിചെയ്യുന്ന പത്തനംതിട്ട മണ്ഡലത്തില്‍ വിശ്വാസ സമൂഹത്തോടൊപ്പം രാഷ്ട്രീയത്തിനതീതമായി അടിയുറച്ചു നിന്ന എന്‍ഡിഎ സ്ഥാനാര്‍ഥി കെ.സുരേന്ദ്രന് അഖിലേന്ത്യാ ബ്രാഹ്മണ ഫെഡറേഷന് കേരള ഘടകം പരസ്യ പിന്തുണ പ്രഖ്യാപിച്ചു. മറ്റു മണ്ഡലങ്ങളില്‍ ബ്രാഹ്മണ സമുദായത്തെ സഹായിക്കുന്നവര്‍ക്കും സഹായിച്ചവര്‍ക്കും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജാതിയോ, മതമോ, രാഷ്ട്രീയമോ നോക്കാതെ പിന്തുണ നല്‍കും.
ചില മണ്ഡലങ്ങളില്‍ ബ്രാഹ്മണ സമുദായം സംഘടിത ശക്തിയായിട്ടുപോലും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അവഗണിക്കുകയാണെന്ന് യോഗം വിലയിരുത്തി. വിശ്വാസ സമൂഹത്തിന്റെ അഭിമാനപോരാട്ടമാണ് പത്തനംതിട്ടയില്‍ നടക്കുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു.
സംസ്ഥാന ജനറല്‍ സെക്രട്ടറി കായംകുളം ബിജു എന്‍. പൈ അധ്യക്ഷനായി. സംസ്ഥാന ഭാരവാഹികളായ അഡ്വ. കന്യാകുളങ്ങര സുബ്രഹ്മണ്യന്‍പോറ്റി തിരുവനന്തപുരം, ടി.എസ്. സുബ്രഹ്മണി അയ്യര്‍, രാമകൃഷ്ണന് പോറ്റി, സദാശിവന് നമ്പൂതിരി, രാജീവ് റാവു, മഹേഷ് പൈ, അശോക് പ്രഭു തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: