കോട്ടയം: സംസ്ഥാനത്തെ സിപിഎം നേതാക്കള്‍ക്ക് സരോജ്കുമാര്‍ സിന്‍ഡ്രോം പിടിപെട്ടിരിക്കുകയാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ. ശ്രീനിവാസന് അവതരിപ്പിച്ച കഥാപാത്രം പറയുന്നതു പോലെ എല്ലാ പോസ്റ്ററിലും ‘എന്റെ തല, എന്റെ ഫുള്‍ഫിഗര്‍’ എന്ന നിലയില്‍ മുഖ്യമന്ത്രിയുടെയും സിപിഎം സെക്രട്ടറിയുടെയും ചിത്രങ്ങള്‍ നിറച്ചിരിക്കുകയാണ്.
സിപിഎമ്മിന്റെ ഒരു ദേശീയ നേതാവിന്റെ ചിത്രം പോലും ബോര്‍ഡുകളില്‍ കാണാത്തത് സിപിഎം ഒരു പ്രാദേശിക പാര്‍ട്ടിയായി മാറിയതിന്റെ തെളിവാണെന്ന് അദ്ദേഹം പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: