രാഹുലിന് എംഫില്‍ ഇല്ലെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

Saturday 20 April 2019 10:17 am IST

ന്യൂദല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് എംഫില്‍ ഇല്ലെന്ന് ബിജെപി നേതാവ് ഡോ.സുബ്രഹ്മണ്യന്‍ സ്വാമി. രാഹുല്‍ വിന്‍സി എന്ന രാഹുല്‍ ഗാന്ധി കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ എംഫില്ലിന് പഠിച്ചുവെന്നത് നേരാണ് എന്നാല്‍ ഇക്കോണിക്സ് പേപ്പറില്‍ തോറ്റെന്നും സുബ്രഹ്മണ്യന്‍ സ്വാമി അറിയിച്ചു. 

ഇത് സംബന്ധിച്ചുള്ള പേപ്പറും സുബ്രഹ്മണ്യന്‍ സ്വാമി പുറത്ത് വിട്ടിട്ടുണ്ട്. ബുദ്ധുവിന്റെ കേംബ്രിഡ്ജ് എംഫില്‍ സര്‍ട്ടീഫിക്കറ്റ് പറയുന്നു രാഹുല്‍ വിന്‍സി ഇക്കണോണിക് പ്ലാനിങ്ങില്‍ തോറ്റു എന്ന വാചകത്തോടെയാണ് മാര്‍ക് ലിസ്റ്റിന്റെ പകര്‍പ്പ് ട്വിറ്ററിലൂടെ പരസ്യപ്പെടുത്തിയിരിക്കുന്നത്. ഇത് പ്രകാരം എംഫില്‍ പാസ് മാര്‍ക്ക് അറുപതായിരിക്കെ ഇക്കണോമിക്സ് പോളിസിയില്‍ രാഹുലിന് ലഭിച്ചത് 58 ശതമാനം മാര്‍ക്കാണ്. പിഎച്ച്ഡിയ്ക്ക് യോഗ്യത നേടുന്നതിനുള്ള 65 ശതമാനം മാര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ആന്‍ഡ് ഡവലപ്മെന്റ് എന്ന പേപ്പറില്‍ ലഭിച്ചിട്ടുമില്ല. 62 ശതമാനം മാര്‍ക്കാണ് രാഹുലിന് ഈ പേപ്പറില്‍ ലഭിച്ചിട്ടുള്ളത്. 

സുബ്രഹ്മണ്യന്‍ സ്വാമി ഇതിനു മുമ്പും രാഹുലിനെതിരെ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്. രാഹുല്‍ കൃസ്ത്യാനിയാണ് എന്നാണ് ഇതിലൊന്ന്. രാഹുലിന്റെ ദല്‍ഹിയിലെ വസതിയില്‍ പ്രാര്‍ത്ഥനക്കായുള്ള ചാപ്പലുണ്ടെന്നും അദ്ദേഹം പറയുന്നു. എല്ലാ ഞായറാഴ്ചയും മലയാളിയായ ക്രൈസ്തവ പുരോഹിതന്‍ അവിടെയെത്തി പ്രാര്‍ത്ഥന നടത്താറുണ്ട്. രാഹുലിന്റെയും പ്രിയങ്കയുടെയും ക്ഷേത്രങ്ങളോടുള്ള പ്രേമം നാടകമാണെന്നും സ്വാമി വെളിപ്പെടുത്തിയിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.