കാണ്‍പൂരില്‍ ട്രയിന്‍ പാളം തെറ്റി; 13 പേര്‍ക്ക് പരിക്ക്

Saturday 20 April 2019 10:45 am IST

കാണ്‍പൂര്‍ : ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ട്രെയിന്‍ പാളം തെറ്റി 13 പേര്‍ക്ക് പരിക്ക്. കൊല്‍ക്കത്തയിലെ ഹൗറയില്‍ നിന്ന് ദല്‍ഹിയിലേക്ക് പോവുകയായിരുന്ന ഹൗറ - ന്യൂദല്‍ഹി പൂര്‍വ എക്‌സ്പ്രസിന്റെ 12 കോച്ചുകളാണ് പാളം തെറ്റിയത്.

ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചിരിക്കയാണ്. അതിനാല്‍ ദല്‍ഹിയില്‍നിന്നുള്ള ട്രെയിനുകള്‍ താമസിക്കുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. 

പുലര്‍ച്ചെ ഒന്നോടെ പ്രയാഗ്‌രാജ് സ്റ്റേഷന്‍ വിട്ട ശേഷമാണ് അപകടമുണ്ടായത്. പന്ത്രണ്ട് കോച്ചുകളില്‍ അഞ്ചെണ്ണത്തിനെങ്കിലും കാര്യമായ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. എല്ലാ കോച്ചുകളും മറിഞ്ഞ നിലയിലാണ്. വൈകിട്ട് അഞ്ചോടെ മാത്രമേ റെയില്‍പ്പാതയിലൂടെ പൂര്‍ണ ഗതാഗതം സാധ്യമാകൂ എന്ന് ഉത്തരറെയില്‍വേ പിആര്‍ഒ അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.