പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിനായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് കേരളത്തില്‍. പ്രചാരണത്തിന്റെ ഭാഗമായി പത്തനംതിട്ടയില്‍ കെ. സുരേന്ദ്രന് വേണ്ടി നടത്തുന്ന റോഡ് ഷോയില്‍ അമിത്ഷാ പങ്കെടുക്കും.
വൈകിട്ട് മൂന്ന് മണിക്ക് സെന്റ് പീറ്റേഴ്സ് ജങ്ഷനില്‍ നിന്നാകും റോഡ് ഷോ ആരംഭിക്കുക. നഗരം ചുറ്റി ജില്ലാ സ്റ്റേഡിയത്തിലെത്തുന്ന അദ്ദേഹം പൊതു സമ്മേളനത്തില്‍ സംസാരിക്കും. തുടര്‍ന്ന് നാലരയോട് കൂടി അദ്ദേഹം ആലപ്പുഴയിലെത്തും. ആലപ്പുഴയില്‍ കെ.എസ്. രാധാകൃഷ്ണന്റെ പ്രചാരണ പരിപാടിയിലും ദേശീയ അധ്യക്ഷന്‍ പങ്കെടുക്കും.
അതേസമയം, രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടില്‍ വോട്ടഭ്യര്‍ത്ഥിക്കാന്‍ സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി ഇന്ന് എത്തും. പ്രചാരണത്തിന് ശേഷം വൈത്തിരിയില്‍ തങ്ങുന്ന പ്രിയങ്ക ഞായറാഴ്ച തിരികെ മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: