പ്രിയങ്ക ഗാന്ധി വയനാട്ടില്‍

Saturday 20 April 2019 1:04 pm IST

മാനന്തവാടി : ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര വയനാട്ടിലെത്തി. കണ്ണൂരില്‍നിന്ന് ഹെലികോപ്ടറില്‍ വന്നിറങ്ങിയ പ്രിയങ്ക മാനന്തവാടിയിലെ പൊതുയോഗത്തില്‍ പങ്കെടുക്കുകയാണ് ഇപ്പോള്‍. 

പൊതുയോഗത്തിന് ശേഷം പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച വി.വി. വസന്തകുമാറിന്റെ കുടുംബത്തെ പ്രിയങ്ക സന്ദര്‍ശിക്കും. അതിനുശേഷം പുല്‍പ്പള്ളിയില്‍ കര്‍ഷകരുമായും പ്രിയങ്ക സംവദിക്കും. കോണ്‍ഗ്രസ് അനുകൂല കര്‍ഷക സംഘടനകളാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഉച്ചയ്ക്ക് ശേഷം നിലമ്പൂരിലും അരീക്കോടും നടക്കുന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളിലും പ്രിയങ്ക പങ്കെടുക്കും.

എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരും പ്രിയങ്ക ഗാന്ധിയെ അനുഗമിക്കുന്നുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.