കൊല്ലാം, കൊല്ലപ്പെടാം: മന്ത്രി കടകംപള്ളിയുടെ ഫേസ്ബുക് പോസ്റ്റ് വിവാദമാകുന്നു

Saturday 20 April 2019 2:58 pm IST

കൊച്ചി: കൊന്നുകളയുമെന്നോ കൊല്ലപ്പെടുമെന്നോ എല്ലാം ദുസ്സൂചനകള്‍ നല്‍കിക്കൊണ്ടുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക് സന്ദേശം വിവാദമാകുന്നു. ആര്‍എസ്എസ്- സംഘപരിവാര്‍ നേതാക്കളും പ്രവര്‍ത്തകരും ഇടത് ചേര്‍ന്ന് പോയില്ലെങ്കില്‍ റോഡപകടത്തില്‍ പെടുമെന്നോ പെടുത്തുമെന്നോ സൂചന നല്‍കുന്ന വീഡിയോ ചേര്‍ത്തുള്ള സന്ദേശം ദുസ്സൂചനകളും ദുര്‍വ്യാഖ്യാനങ്ങളും ഏറെ നല്‍കുന്നതാണ്.

റോഡിലൂടെ തിരുവനന്തപുരം രജിസ്ട്രേഷന്‍ ഓട്ടോ റിക്ഷയെ ഓവര്‍ ടേക്ക് ചെയ്യുന്ന ബൈക്ക് യാത്രക്കാര്‍ക്ക് അപകടമുണ്ടാകുന്നതാണ് ദൃശ്യം. ഓട്ടോക്കാരന്‍ ബൈക്കുകാരോട് ഇടത് ചേര്‍ന്ന് പോകാന്‍ നിര്‍ദ്ദേശിക്കുന്നു. അടുത്ത വളവു തിരിഞ്ഞുകഴിയുമ്പോള്‍ അപകടത്തില്‍ പെട്ടു കിടക്കുന്ന ടൂവീലറും താമര ചിഹ്നം എഴുതിയ മതിലിനപ്പുറം അപകടത്തില്‍ പെട്ടവരുടെ കൈകളുമാണ് വീഡിയോവില്‍. 

ഇടതും വലതും വേണ്ട എന്നു പറഞ്ഞു പോയ യുവാക്കളെ അപകടത്തില്‍ പെടുത്തിയതോ അപകടം സംഭവിച്ചതോ എന്നു വ്യക്തമായി പരാമര്‍ശിക്കാത്ത ദൃശ്യം ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണമായാണ് മന്ത്രി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അപകടമുണ്ടാകുമെന്നോ, ഉണ്ടാക്കുമെന്നോ, എന്തായാലും ഏറെ അപകടകരമായ സന്ദേശം നല്‍കുന്ന ഫേസ് ബുക് പോസ്റ്റ് ഇന്ന് ഉച്ചകഴിഞ്ഞ് 2.13 നാണ് കടകംപള്ളി സുരേന്ദ്രന്റെ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്...

 https://www.facebook.com/watch/?v=2338172049801193

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.