ഗംഗാ ആരതി പൂജാരിമാര്‍ നാളെ ആറന്മുളയില്‍ പമ്പാ ആരതി ചെയ്യും

Saturday 20 April 2019 3:59 pm IST

ആറന്മുള: വിശ്വ പ്രസിദ്ധമായ ഗംഗാ ആരതി നിത്യേന നടത്തുന്ന കാശി വിശ്വനാഥ ക്ഷേത്രത്തിലെ പൂജാരിമാരുടെ നേതൃത്വത്തില്‍ ആറന്മുളയില്‍ പമ്പാ ആരതി. നാളെ (ഏപ്രില്‍ 21) ആറന്മുള സത്രക്കടവില്‍ വൈകിട്ട് അഞ്ചു മണിക്കാണ് പമ്പാ ആരതി. 

ദിവസവും സന്ധ്യക്ക് ഹരിദ്വാറില്‍ നടക്കുന്ന പുണ്യ നദീപൂജയാണ് ഗംഗാ ആരതി. പതിനായിരക്കണക്കിന് വിശ്വാസികളാണ് ഈ പൂജയില്‍ പങ്കെടുക്കാന്‍ നിത്യവും ഹരിദ്വാറിലെ ഗംഗാതീരത്ത് എത്തുന്നത്. ആ വിശുദ്ധ ചടങ്ങിന് സമാനമായി ഹാദ്വാറില്‍ ആരതി നടത്തുന്ന പൂജാരിമാരില്‍ ചിലരാണ് നാളെ പമ്പാപൂജയ്ക്ക് എത്തുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.