ദുബായ്: യുവാക്കളില്‍ വ്യായാമത്തിന്റെയും അതുവഴി ആരോഗ്യ സംരക്ഷണത്തിന്റെയും പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെ എസ്എന്‍ഡിപി യോഗം ദുബായ് യൂത്ത് വിങ് സൈക്ലിങ് സംഘടിപ്പിച്ചു.
അല്‍ ഖുദ്റ സൈക്കിള്‍ ട്രാക്കില്‍ സംഘടിപ്പിച്ച സൈക്ലിങ് സീസണ് 2 യുവാക്കളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി. എസ്എന്‍ഡിപി യോഗം ദുബായ് യൂണിയന് കണ്‍വീനര്‍ സാജന് സത്യ ഫ്ളാഗ് ഓഫ് നിര്‍വ്വഹിച്ചു. യൂത്ത് വിങ് കോര്‍ഡിനേറ്റര്‍സ് ആയ ആര്യന്, ശ്രാവണ്‍ സുരേഷ് എന്നിവരും സൈക്ലിങ്ങിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: