കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ വൃദ്ധന്‍ കുത്തേറ്റ് മരിച്ചു

Saturday 20 April 2019 4:23 pm IST

കോഴിക്കോട് : കോഴിക്കോട് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ വൃദ്ധന്‍ കുത്തേറ്റ് മരിച്ചു. സംഭവത്തില്‍ വളയം സ്വദേശിയായ പ്രബിനെ പോലീസ് അറസ്റ്റ് ചെയ്തു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

അതേസമയം പ്രബിന് മാനസിക അസ്വാസ്ഥ്യം ഉള്ളതായി സംശയിക്കുന്നുവെന്ന് പോലീസ് അറിയിച്ചു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. 

മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കേ ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. മരിച്ചയാളുടെ ബന്ധുക്കളെ തിരിച്ചറിഞ്ഞശേഷം മൃതദേഹം കൈമാറുമെന്ന് പോലീസ് അറിയിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.