ചിദാനന്ദ പുരിക്കെതിരായ പരാമര്‍ശം : നാമജപ പ്രതിഷേധം നടത്തി

Saturday 20 April 2019 4:31 pm IST

തിരുവനന്തപുരം: സ്വാമി ചിദാനന്ദപുരിയടക്കമുള്ള സന്യാസി ശ്രേഷ്ഠന്‍മാര്‍ക്കെതിരേ സര്‍ക്കാരും സിപിഎമ്മും നടത്തുന്ന അധിക്ഷേപങ്ങള്‍ക്കെതിരേ സെക്രട്ടറിയേറ്റിന് മുന്നില്‍ സന്യാസിമാരുടെ നാമജപപ്രതിഷേധ ധര്‍ണ്ണ നടത്തി. വിവിധ ആശ്രമങ്ങളിലെ മഠാധിപന്‍മാരും സന്യാസിമാരും പരിപാടിയില്‍ പങ്കെടുത്തു. 

മാര്‍ഗദര്‍ശക മണ്ഡലം കേരളഘടകത്തിന്റെ നേതൃത്വത്തില്‍ നടന്ന നാമജപ ധര്‍ണ്ണ സംബോധ് ഫൗണ്ടേഷന്‍ കേരള ആചാര്യന്‍ സ്വാമി അധ്യാത്മാനന്ദ സരസ്വതി ധര്‍ണ്ണയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചിദാനന്ദപുരിയടക്കമുള്ള സന്യാസിമാരെ അധിക്ഷേപിച്ചതിലൂടെ സര്‍ക്കാരിന്റെ ക്രൂരമുഖമാണ് പ്രകടമാകുന്നതെന്ന് സ്വാമി ആധ്യാത്മാനന്ദ സരസ്വതി പറഞ്ഞു.

സന്യാസിമാരെ അധിക്ഷേപിച്ചതിലൂടെ സര്‍ക്കാരിന്റെ ക്രൂരമുഖമാണ് പ്രകടമാകുന്നതെന്ന് സന്യാസി സമൂഹം കുറ്റപ്പെടുത്തി. ഹിന്ദു സംസ്‌കാരത്തെ മുഴുവന്‍ കടന്നാക്രമിക്കുന്ന സര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരേ പ്രതിരോധിക്കാനുള്ള ദൗത്യം ഹൈന്ദവ സമൂഹം ഏറ്റെടുത്തിരിക്കുകയാണെന്ന് ധര്‍ണയില്‍ അദ്ധ്യക്ഷനായ ചിന്മയ മിഷന്‍ കേരള അദ്ധ്യക്ഷന്‍ സ്വാമി വിവിക്താനന്ദ സരസ്വതി പറഞ്ഞു.

സ്വാമി പ്രജ്ഞാനന്ദ തീര്‍ത്ഥപാദര്‍ സ്വാമിനി ശിവാനന്ദപുരി വേദാമൃത ചൈതന്യ,സ്വാമി അഭയാനന്ദ തീര്‍ത്ഥപാദര്‍ സ്വാമി അയ്യപ്പദാസ്,സ്വാമി ശിവാമൃത ചൈതന്യ തുടങ്ങിയവര്‍ നാമജപ ധര്‍ണ്ണയില്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.