നിഷ്പക്ഷമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാരും, കമ്മീഷനും പരാജയം : എം.ടി. രമേശ്

Saturday 20 April 2019 4:47 pm IST

തിരുവനന്തപുരം: സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുന്നതില്‍ സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും പരാജയപ്പെട്ടിരിക്കുകയാണെന്ന് ബിജെപി ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. വയനാട്ടിലെ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിക്കു നേരെ ആക്രമണം ഉണ്ടായതില്‍ പ്രതിഷേധിച്ച് എന്‍ഡിഎ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സംസ്ഥാനത്ത് സ്വതന്ത്രമായ വോട്ടെടുപ്പ്് ഉറപ്പ് വരുത്തുന്നതില്‍ പിണറായി സര്‍ക്കാരും കമ്മീഷനും പരാജയമാണെന്ന് ബോധ്യപ്പെട്ട് കഴിഞ്ഞു. ഈ സാഹചര്യത്തില്‍ കേരളത്തില്‍ കേന്ദ്രസേനയുടെ സാന്നിധ്യത്തില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് അറിയിച്ചു.

ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ് സുരേഷ്, എന്‍ഡിഎ നേതാക്കളായ ഡോ.പി.പി. വാവ, പൂന്തുറ ശ്രീകുമാര്‍, തുടങ്ങിയവരും പ്രതിഷേധ സമരത്തില്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.