ന്യൂദല്‍ഹി : മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എസ് കൃഷ്ണകുമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ദല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് കൃഷ്ണകുമാര്‍ ബിജെപി അംഗത്വം എടുത്തത്.
കോണ്‍ഗ്രസ് പ്രാഥമികാംഗത്വത്തില്‍ നിന്ന് കൃഷ്ണകുമാര്‍ നേരത്തേ രാജിവച്ചിരുന്നതാണ്. 1980ല്‍ സിവില്‍ സര്‍വീസില്‍ നിന്ന് രാജിവച്ച കൃഷ്ണകുമാര്‍ കരുണാകരന്റെ വിശ്വസ്തനെന്ന നിലയിലാണ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. 1984ല്‍ കൊല്ലം ലോകസഭാ മണ്ഡലത്തില്‍ നിന്ന് ജയിച്ച കൃഷ്ണകുമാര്‍ രാജീവ്ഗാന്ധി മന്ത്രിസഭയില്‍ മന്ത്രിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: