രാഹുലിന്റെ ഇന്ത്യന്‍ പൗരത്വം റദ്ദാക്കണം : സുബ്രഹ്മണ്യന്‍ സ്വാമി

Saturday 20 April 2019 5:16 pm IST
ഇന്ത്യയില്‍ എംപിയായിരിക്കേയാണ് രാഹുല്‍ യുകെ പൗരനെന്ന പേരില്‍ നികുതി അടച്ചത്. രാഹുല്‍ തന്റെ ബ്രിട്ടീഷ് പൗരത്വം നിഷേധിക്കാത്തതിനാല്‍ അദ്ദേഹത്തിന്റെ ഇന്ത്യന്‍ പൗരത്വ റദ്ദാക്കണം.

ന്യൂദല്‍ഹി : രാഹുലിന്റെ ഇന്ത്യന്‍ പൗരത്വം റദ്ദാക്കണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെട്ടു. 2004- 2006 സാമ്പത്തിക വര്‍ഷത്തില്‍ യുകെ പൗരന്‍ എന്ന നിലയില്‍ രാഹുല്‍ ഗാന്ധി ആദായ നികുതി നല്‍കിയിട്ടുണ്ട്. ഈ വിവരങ്ങള്‍ കണക്കിലെടുത്ത് രാഹുലിന്റെ ഇന്ത്യന്‍ പൗരത്വം റദ്ദാക്കണമെന്നാണ് ബിജെപി നേതാവ് ആവശ്യപ്പെട്ടിരിക്കുന്നത്.

വിദേശപൗരനെന്ന ആരോപണത്തെ തുടര്‍ന്ന് അമേത്തിയില്‍ രാഹുല്‍ നല്‍കിയ നാമനിര്‍ദ്ദേശ പത്രികയുടെ സൂഷ്മ പരിശോധന തിങ്കളാഴ്ചത്തേക്ക് മാറ്റിവച്ചതിന് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇന്ത്യയില്‍ എംപിയായിരിക്കേയാണ് രാഹുല്‍ യുകെ പൗരനെന്ന പേരില്‍ നികുതി അടച്ചത്. രാഹുല്‍ തന്റെ ബ്രിട്ടീഷ് പൗരത്വം നിഷേധിക്കാത്തതിനാല്‍ അദ്ദേഹത്തിന്റെ ഇന്ത്യന്‍ പൗരത്വ റദ്ദാക്കണം. 

രാഹുല്‍ ഗാന്ധി ബ്രീട്ടിഷ് പൗരനാണെന്ന് അമേത്തിയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ധ്രുവ് ലാലിന്റെ അഭിഭാഷകന്‍ രവി പ്രകാശാണ് ആരേപണം ഉന്നയിച്ചത്. ഇത് തെറ്റാണെന്ന് രാഹുലിന്റെ അഭിഭാഷകന് സമര്‍ത്ഥിക്കാന്‍ കഴിയാതിരുന്നതോടെ രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച നാമനിര്‍ദേശപത്രികയുടെ സൂക്ഷ്മ പരിശോധന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നീട്ടിവെച്ചു. അഭിഭാഷകന്‍ കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു.

തിങ്കളാഴ്ചയിലേക്കാണ് റിട്ടേണിങ് ഓഫീസര്‍ സൂക്ഷ്മപരിശോധന മാറ്റിവെച്ചത്. അതേസമയം ഒരു ഇന്ത്യന്‍ പൗരനല്ലാത്ത വ്യക്തി എങ്ങനെയാണ് ഇന്ത്യയില്‍ മത്സരിക്കുകയെന്ന് ബിജെപിയും ചോദ്യം ഉന്നയിച്ചിട്ടുണ്ട്. 

തനിക്കെതിരെ ഉന്നയിച്ച ആരോപണത്തിന് രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകന് മറുപടി പറയാന്‍ കഴിയാതിരുന്നത് അത്ഭുതപ്പെടുത്തിയെന്ന് ബിജെപി നേതാവ് ജിവിഎല്‍ നരസിംഹറാവുവും അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.