ന്യൂദല്‍ഹി : ആംആദ്മി പാര്‍ട്ടി സംസ്ഥാന നേതാവ് സി.ആര്. നീലകണ്ഠനെ പ്രാഥമികാംഗത്വത്തില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. പാര്‍ട്ടി അനുമതി ഇല്ലാതെ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതിനാണ് സസ്പെന്ഷന്. എഎപി കേന്ദ്ര നേതൃത്വത്തിന്റേതാണ് തീരുമാനം.
കേരളത്തില്‍ എഎപിയുടെ പിന്തുണ എല്‍ഡിഎഫിനാണെന്നും കേന്ദ്ര നേതൃത്വം ഇതോടൊപ്പം പ്രഖ്യാപിച്ചു. ദല്‍ഹിയില്‍ സിപിഎം- എഎപി നേതാക്കള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. കേരളത്തില്‍ എല്‍ഡിഎഫിനുള്ള പിന്തുണ നിരുപാധികമെന്നും എഎപി അറിയിച്ചു.
എന്നാല്‍ പാര്‍ട്ടി നടപടി അംഗീകരിക്കുന്നതായി സി.ആര്. നീലകണ്ഠന് പ്രതികരിച്ചു. തന്നെ മാറ്റി മറ്റാരെയെങ്കിലും വെക്കുന്നതിനോട് തനിക്ക് വിരോധമൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: