അബുദാബിയില്‍ ക്ഷേത്രനിര്‍മാണം തുടങ്ങി

Saturday 20 April 2019 6:34 pm IST

അബു മൂൈറഖ: അബുദബിയിലെ അബു മൂൈറഖയില്‍ സ്വാമി നാരായണ ക്ഷേത്ര നിര്‍മാണം തുടങ്ങി. സ്വാമി മഹാരാജിന്റെ സാന്നിധ്യത്തില്‍ നാലു മണിക്കൂര്‍ നീണ്ട ശിലാന്യാസ ചടങ്ങ് ഇന്നലെ രാവിലെയായിരുന്നു. ആയിരക്കണക്കിന് ഇന്ത്യക്കാരാണ് ചടങ്ങില്‍ പങ്കെടുത്തത്. ഗുജറാത്ത് ആസ്ഥാനമായ സ്വാമി നാരായണ സന്‍സ്ഥയുടെ ക്ഷേത്രമാണിത്. 

രാജസ്ഥാനില്‍ നിന്നുള്ള പിങ്ക് കല്ലുകളാണ് നിര്‍മാണത്തിന് പ്രധാനമായും ഉപയോഗിക്കുന്നത്. വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സെയ്ദ് അല്‍ നഹ്യാന്‍, സഹിഷ്ണുതാ വകുപ്പ് മന്ത്രി ഷെയ്ഖ് നഹ്യാന്‍ മുബാരക് അല്‍ നഹ്യാന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വാമി മഹാരാജിനെ ഷെയ്ഖ് അബ്ദുള്ള ബിന്‍ സെയ്ദ് അല്‍ നഹ്യാന്‍ സ്വീകരിച്ചു. 

ക്ഷേത്ര സമുച്ചയത്തില്‍ സാംസ്‌കാരിക നിലയവും ആര്‍ട്ട് ഗാലറിയും ഹാളുകളും ലൈബ്രറിയും ജിംനേഷ്യവും ഉണ്ട്. യുഎഇയിലെ 7 രാജ്യങ്ങളെ പ്രതിനിധീകരിച്ച് ഏഴ് ഗോപുരങ്ങളാണ് ക്ഷേത്രത്തില്‍ നിര്‍മിക്കുക. അബുദബി ദുബായ് ഹൈവേയുടെ അരികത്ത് 14 ഏക്കറിലാണ് അമ്പലം പണിയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.