അഭിനന്ദന് വീരചക്രയ്ക്ക് ശുപാര്‍ശ

Saturday 20 April 2019 8:14 pm IST

ന്യൂദല്‍ഹി: പാക് വിമാനം വെടിവച്ചു വീഴ്ത്തിയ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന് വീരചക്ര നല്‍കാന്‍ വ്യോമസേന ശുപാര്‍ശ ചെയ്തു.  മികച്ച സേവനം കാഴ്ചവയ്ക്കുന്ന സൈനികര്‍ക്കുള്ള മൂന്നാമത്തെ ബഹുമതിയാണിത്. 

ബലാക്കോട്ടെ വ്യോമാക്രമണ ശേഷം ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ പാക്കിസ്ഥാന്‍ അയച്ച യുഎസ് നിര്‍മിത എഫ് 16 വിമാനമാണ് മിഗ് 21 യുദ്ധ വിമാനത്തില്‍ പറന്നെത്തി അഭിനന്ദന്‍ വെടിവച്ചിട്ടത്.

തന്റെ വിമാനവും തകര്‍ന്നതിനെത്തുടര്‍ന്ന് പാക്കിസ്ഥാനില്‍അകപ്പെട്ട അഭിനന്ദനെ കേന്ദ്രം ശക്തമായ നയതന്ത്ര നീക്കങ്ങളിലൂടെ രക്ഷിച്ചെടുക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.