ഒളി ക്യാമറാ വിവാദം: എം.കെ. രാഘവനെതിരെ കേസെടുക്കാന്‍ നിയമോപദേശം

Saturday 20 April 2019 8:33 pm IST

കൊച്ചി: ഒളിക്യാമറ വിവാദത്തില്‍ കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.കെ. രാഘവനെതിരെ കേസെടുത്ത് അന്വേഷിക്കണമെന്ന് വ്യക്തമാക്കി പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ (ഡിജിപി) സി. ശ്രീധരന്‍ നായര്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിയമോപദേശം നല്‍കി. 

ചാനല്‍ സംഘം അഞ്ച് കോടി രൂപയാണ് വാഗ്ദാനം ചെയ്തത്. ഇതുമായി ദല്‍ഹിയിലെ തന്റെ പിഎയെ സമീപിക്കാന്‍ രാഘവന്‍ നിര്‍ദേശിച്ചത് അഴിമതി നിരോധന നിയമപ്രകാരം കുറ്റകരമാണ്. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചതടക്കമുള്ള കാര്യങ്ങള്‍ ജനപ്രാതിനിധ്യ നിയമപ്രകാരം കുറ്റകരമാണ്.  ഈ സാഹചര്യത്തില്‍ രാഘവനെതിരെ ക്രിമിനല്‍ കേസെടുത്ത് അന്വേഷണം നടത്താമെന്ന് നിയമോപദേശത്തില്‍ പറയുന്നു.

കോഴിക്കോട്ട് ഫൈവ് സ്റ്റാര്‍ ഹോട്ടലിനു വേണ്ടി സ്ഥലം ഏറ്റെുടത്തു നല്‍കാന്‍ സഹായിക്കണമെന്നും കമ്മിഷന്‍ നല്‍കാമെന്നും വ്യക്തമാക്കി സ്വകാര്യ ന്യൂസ് ചാനല്‍ സംഘമാണ് ഒളിക്യാമറയുമായി എം.കെ. രാഘവനെ സമീപിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.