മാവേലിക്കര: മയക്കുമരുന്ന് കടത്ത് കേസിl മൂന്ന് പ്രതികള്‍ക്ക് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി 24 വര്‍ഷം തടവും നാലു ലക്ഷം രൂപ വീതം പിഴയും വിധിച്ചു. ഹരിപ്പാട് സ്വദേശികളായ ഉഷ, ഭര്‍ത്താവ് ശിവജി, ഹരിപ്പാട് ബാറിലെ അഭിഭാഷകനായ വിഭു എന്നിവര്‍ക്കാണ് ശിക്ഷ ലഭിച്ചത്.
ഹരിപ്പാട് കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്പന നടത്തിയ കേസിലാണ് വിധി. സ്വന്തം വീട്ടില്‍ ലഹരിമരുന്ന് വിറ്റതിന് ഉഷയാണ് ആദ്യം അറസ്റ്റിലായത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് അഭിഭാഷകനായ വിഭുവാണ് ഇവര്‍ക്ക് ലഹരിമരുന്ന് എത്തിച്ചതെന്ന് ബോധ്യപ്പെട്ടത്.
കഴിഞ്ഞ ജൂലൈയിലാണ് പ്രതികള്‍ അറസ്റ്റിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: