പാരീസ്: പരിക്കില്‍ നിന്ന മോചിതനായ ബ്രസീല്‍ സ്ട്രൈക്കര്‍ നെയ്മര്‍ കളിക്കളത്തിലേക്ക് തിരിച്ചുവരുന്നു. ലീഗ് വണ്ണില്‍ മൊണാക്കോക്കെതിരെ ഇന്ന് നടക്കുന്ന മത്സരത്തില്‍ നെയ്മര്‍ക്ക് കളിക്കാനാകുമെന്ന് പാരീസ് സെന്റ് ജര്മയന്സ് (പിഎസ്ജി) കോച്ച് തോമസ് ടച്ചല്‍ പറഞ്ഞു.
കാലിന് പരിക്കേറ്റ നെയ്മര്‍ ജനുവരി മുതല്‍ വിശ്രമത്തിലാണ്. ഈ സീസണില്‍ ലീഗ് വണ്ണില്‍ നെയ്മര്‍ പതിമൂന്ന് മത്സരങ്ങള്‍ കളിച്ചു. പതിമൂന്ന് ഗോളും നേടി. നെയ്മര്‍ കളിക്കളത്തില്‍ നിന്ന് വിട്ടുനിന്ന സമയത്ത് പഎസ്ജി ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ പുറത്തായി. രണ്ടാം പാദ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പിഎസ്ജിയെ തോല്‍പ്പിച്ചു. ആദ്യ പാദത്തില്‍ പിഎസ്ജി മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്ക് യുണൈറ്റഡിനെ കീഴടക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: