'റോയല്‍ 'സ്മിത്ത്

Saturday 20 April 2019 10:12 pm IST

ജയ്പ്പൂര്‍: തല മാറിയതോടെ രാജസ്ഥാന്‍ റോയല്‍സിന്റെ തലവര മാറി. രഹാനെയില്‍ നിന്ന് ക്യാപ്റ്റന്‍സി ഏറ്റെടുത്ത സ്റ്റീവ് സ്്മിത്ത് മുന്നില്‍ നിന്ന് നയിച്ച് രാജസ്ഥാനെ , മുംബൈ ഇന്ത്യന്‍സിനെതിരായ ഐപിഎല്‍ മത്സരത്തില്‍ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തി. അഞ്ചു വിക്കറ്റിനാണ് രാജസ്ഥാന്‍ മുംബൈയെ വീഴത്തിയത്.

162 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ രാജസ്ഥാന്‍ 19.1 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ജയിച്ചുകയറി. സ്്മിത്ത് 48 പന്തില്‍ 59 റണ്‍സുമായി അജയ്യനായി നിന്നു. അഞ്ചു ഫോറും ഒരു സിക്‌സറും അടിച്ചു. മുംബൈക്കെതിരായ മത്സരത്തിന് തൊട്ടു മുമ്പാണ് രഹാനെയെ മാറ്റി സ്്മിത്തിനെ ക്യാപ്റ്റനാക്കിയത്.

റിയന്‍ പരാഗും സഞ്ജു സാംസണും ക്യാപ്റ്റന് മികച്ച പിന്തുണ നല്‍കി. ഓപ്പണറായി ഇറങ്ങിയ സഞ്ജു 19 പന്തില്‍ 35 റണ്‍സ് അടിച്ചെടുത്തു. ആറു ഫോറും ഒരു സിക്‌സറും ഉള്‍പ്പെട്ട ഇന്നിങ്ങ്‌സ്്. റിയാന്‍ പരാഗ് 29 പന്തില്‍ അഞ്ചു ഫോറും ഒരു സിക്‌സറും ഉള്‍പ്പെടെ 43 റണ്‍സ് നേടി.

ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്കിന്റെ അര്‍ധ സെഞ്ചുറിയില്‍ 20 ഓവറില്‍ അഞ്ചുവിക്കറ്റിന് 161 റണ്‍സ് എടുത്തു. ഡികോക്ക് 47 പന്തില്‍ ആറു ഫോറും രണ്ട് സിക്‌സറും അടക്കം 65 റണ്‍സ് അടിച്ചുകൂട്ടി.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ അഞ്ചു റണ്‍സിന് പുറത്തായെങ്കിലും ഡികോക്ക് സൂര്യകുമാര്‍ യാദവിനൊപ്പം പൊരുതി നിന്ന് സ്‌കോര്‍ ഉയര്‍ത്തി. രണ്ടാം വിക്കറ്റില്‍ ഇവര്‍ 97 റണ്‍സ് അടിച്ചെടുത്തു. സൂര്യകുമാര്‍ യാദവ് 33 പന്തില്‍ 34 റണ്‍സ് നേടി പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട്  തകര്‍ന്നത്.യാദവിന് പിന്നാലെ ക്വിന്റണ്‍ ഡികോക്കും പുറത്തായി. 

അതേസമയം ഹാര്‍ദിക് പാണ്ഡ്യ തകര്‍ത്തടിച്ചു. പതിനഞ്ച് പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സറും അടക്കം 23 റണ്‍സ് നേടി.

എന്നാല്‍ പൊള്ളാര്‍ഡിന് ഫോമിലേക്കുയരാനായില്ല. ഏഴ് പന്തില്‍ പത്ത് റണ്‍സുമായി കളം വിട്ടു. ബെന്‍ കട്ടിങ് ഒമ്പത് പന്തില്‍ 13 റണ്‍സുമായി കീഴടങ്ങാതെ നിന്നു. ഒരു ഫോറും ഒരു സിക്‌സറും അടിച്ചു. 

രാജസ്ഥാന്‍ റോയല്‍സിന്റെ ശ്രേയസ് ഗോപാല്‍ നാല് ഓവറില്‍ 21 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി. ബിന്നി, ആര്‍ച്ചര്‍, ഉനദ്ഘട് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.ടോസ് നേടിയ രാജസ്ഥാന്‍ മുംബൈ ഇന്ത്യന്‍സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

സ്‌കോര്‍ബോര്‍ഡ്

മുംബൈ ഇന്ത്യന്‍സ്: ക്വിന്റണ്‍ ഡികോക്ക് സി സ്‌റ്റോക്‌സ് ബി ഗോപാല്‍ 65, ആര്‍.ജി. ശര്‍മ സി ആന്‍ഡ് ബി ഗോപാല്‍ 5, എസ്.എ. യാദവ് സി കുല്‍ക്കര്‍ണി ബി ബിന്നി 34, എച്ച്.എച്ച്. പാണ്ഡ്യ എല്‍ബിഡബ്‌ളിയു ബി ആര്‍ച്ചര്‍ 23, കെ.എ. പൊള്ളാര്‍ഡ് ബി ഉനദ്ഘട് 10, ബിസിജെ കട്ടിങ് നോട്ടൗട്ട് 13 , ക്രുണാള്‍ പാണ്ഡ്യ നോട്ടൗട്ട് 2, എക്‌സ്ട്രാസ് 9, ആകെ ഇരുപത് ഓവറില്‍ അഞ്ചു വിക്കറ്റിന് 161.

വിക്കറ്റ് വീഴ്ച: 1-11, 2-108, 3-111, 4-124, 5-152.

ബൗളിങ്: എസ്.ടി.ആര്‍. ബിന്നി 3-0-19-1, ഡി.എസ്്. കുല്‍ക്കര്‍ണി 3-0-31-0, എസ്. ഗോപാല്‍ 4-0-21-2, ജെ.സി. ആര്‍ച്ചര്‍ 4-0-22-1, ജെ.ഡി. ഉനദ്ഘട് 4-0-46-1, ആര്‍. പരാഗ് 2-0-17-0.

രാജസ്ഥാന്‍ റോയല്‍സ്: എ.എം. രഹാനെ സി യാദ്‌വ് ബി ചഹാര്‍ 12, സഞ്ജു സാംസണ്‍ സി പൊള്ളാര്‍ഡ് ബി ചഹാര്‍ 35, സ്റ്റീവ് സ്മിത്ത് നോട്ടൗട്ട് 59, ബെന്‍ സ്‌റ്റോക്‌സ് ബി ചഹാര്‍ 0, ആര്‍.പരാഗ് റണ്‍ഔട്ട് 43, എ.ജെ. ടര്‍ണര്‍ എല്‍ബിഡബ്‌ളിയു ബി ബുംറ 0, ്എസ്.ടി.ആര്‍. ബിന്നി നോട്ടൗട്ട് 7, എക്‌സ്ട്രാസ് 6, ആകെ 19.1 ഓവറില്‍ അഞ്ചു വിക്കറ്റിന് 162.

വിക്കറ്റ് വീഴ്ച: 1-39, 2-76, 3-77, 4-147, 5-153.

ബൗളിങ്: എച്ച്.എച്ച്. പാണ്ഡ്യ 4-0-31-0, കെ.എച്ച്. പാണ്ഡ്യ 2-0-24-0, മലിംഗ 3.1-0-27-0, ചഹാര്‍ 4-0-29-3, ബുംറ 4-0-21-1, മാര്‍ഖണ്ഡേ 2-0-24-0. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.