കൊല്‍ക്കത്ത: വിന്‍ഡീസ് താരം ആന്ദ്രെ റസ്സല്‍ ഐപിഎല്ലില്‍ കുതിപ്പു തുടരുന്നു. ഒമ്പത് മത്സരങ്ങളില്‍ 39 സിക്സര്‍ പറത്തി ഈ സീസണില്‍ ഏറ്റവും കൂടതല്‍ സിക്സറടിക്കുന്ന താരമായി. 23 ഫോറുകളും ഈ കൊല്‍ക്കത്ത താരത്തിന്റെ ബാറ്റില്‍ നിന്ന് പിറവിയെടുത്തു. 377 റണ്‍സും നേടിയിട്ടുണ്ട്. 77.40 ആണ് ബാറ്റിങ്ങ് ശരാശരി. സ്ട്രൈക്ക് റേറ്റ് 220.46.
റോയല്‍ ചലഞ്ചേഴ്സിനെതിരായ മത്സരത്തില്‍ തകര്‍ത്തടിച്ച റസ്സല്‍ കൊല്‍ക്കത്തയ്ക്ക് അവിശ്വസനീയമായ വിജയം സമ്മാനിക്കുമെന്ന് തോന്നി. പക്ഷെ ജയത്തിന് പതിനൊന്ന് റണ്‍സ് അകലെവച്ച് കൊല്‍ക്കത്ത വീണു. അവസാന ഓവറിലാണ് റസ്സല്‍ പുറത്തായത്.
ആറാമനായി റസ്സല്‍ ക്രീസിലെത്തുമ്പോള്‍ കൊല്‍ക്കത്തയ്ക്ക് ജയിക്കാന്‍ 49 പന്തില്‍ 135 റണ്‍സ് വേണമായിരുന്നു. അടിച്ചുതകര്‍ത്ത റസ്സല്‍ 25 പന്തില്‍ ഒമ്പത് സിക്സറും രണ്ട് ഫോറും അടക്കം 65 റണ്‍സ് നേടി. ഒടുവില്‍ വിരാട് കോഹ്ലിയും മൊയിന്‍ അലിയും ചേര്‍ന്ന് റണ്‍ഔട്ടാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: