ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ഓര്‍മ്മ പുതുക്കി ഇന്ന് ഈസ്റ്റര്‍

Sunday 21 April 2019 9:44 am IST

കൊച്ചി: ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ഓര്‍മ്മ പുതുക്കി ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ ഇന്നലെ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. ഇതോടെ 50 നാള്‍ നീണ്ട നോമ്പാചരണം സമാപിച്ചു. എറണാകുളം സെന്റ് മേരീസ് കത്തീഡ്രലില്‍ സീറോ മലബാര്‍ സഭാ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാല്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം ന്ല്‍കി. 

തിരുവനന്തപുരത്ത് പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ നടന്ന ചടങ്ങുകള്‍ക്ക് ലത്തീന്‍ കത്തോലിക്കാ ആര്‍ച്ച് ബിഷപ്പ് ഡോ.സൂസെപാക്ക്യം നേതൃത്വം നല്‍കി. കോഴിക്കോട്ടും വിവിധ ദേവാലയങ്ങളില്‍ പ്രാര്‍ത്ഥനകള്‍ നടന്നു.

യേശുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പ്രതീകമായി വിശ്വാസികള്‍ മെഴുകുതിരികള്‍ കത്തിച്ചു. കോഴിക്കോട് ദേവമാതാ പള്ളിയില്‍ നടന്ന പാതിരാക്കുര്‍ബാനക്ക് അതിരൂപത ബിഷപ്പ് ഡോ.വര്‍ഗ്ഗീസ് ചക്കാലക്കല്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.