ബത്തേരി/വയനാട്: കേന്ദ്ര പ്രതിരോധ വകുപ്പ് നിര്‍മ്മല സീതാരാമന് ഇന്ന് ബത്തേരിയിലും വടകരയിലും നടക്കുന്ന എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളില്‍ പങ്കെടുക്കും.
എന്‍ഡിഎ വയനാട് ലോക്സഭാ മണ്ഡലം സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രാവിലെ 10.30ന് ബത്തേരി ഗാന്ധി ജംഗ്ഷനില്‍ നടക്കുന്ന യോഗത്തില്‍ സംസാരിക്കും. തുടര്‍ന്ന് റോഡ് ഷോയിലും പങ്കെടുക്കും.
ന്യൂദല്‍ഹിയില്‍ നിന്ന് പ്രത്യേക വിമാന ത്തില്‍ രാവിലെ 9.30 ഓടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന നിര്‍മ്മല സീതാരാമന് ഹെലികോപ്റ്ററില്‍ വയനാട്ടി ലേക്ക് തിരിക്കും. 10.25ന് ബത്തേരി സെന്റ് മേരീസ് കോളേജ് ഗ്രൗണ്ട് ഹെലിപാഡില്‍ ഇറങ്ങും. ബത്തേരിയിലെ പരിപാടിക്കുശേഷം 12 ഓടെ ഹെലികോ പ്റ്ററില്‍ വടകരയില്‍ എത്തും. എന്‍ഡിഎ വടകര ലോക്സഭാ മണ്ഡലം സ്ഥാനാര്‍ഥി അഡ്വ. വി.കെ. സജീവന്റെ തെര െഞ്ഞടുപ്പ് പ്രചരണാര്‍ഥം വടകര കോട്ടപ്പറമ്പില്‍ നടക്കുന്ന പൊതുയോഗത്തില്‍ സംസാരിക്കും. പരിപാടിക്ക്ശേഷം കാസര്‍കോടേക്ക് തിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: