രാഹുല്‍ഗാന്ധി കേരളത്തിലേക്ക് വന്ന ശാപം: കണ്ണന്താനം

Sunday 21 April 2019 10:47 am IST

കൊച്ചി: കേരളത്തിന് വന്ന വലിയ ശാപമാണ് വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വമെന്ന് അല്‍ഫോന്‍സ് കണ്ണന്താനം. രാഹുല്‍ ഗാന്ധി എംപിയായാല്‍, വയനാട്ടിലെ ജനങ്ങള്‍ കാണാന്‍ പോകുന്നത് ഹെലികോപ്റ്റര്‍  മാത്രമാണ്. ഹെലികോപ്റ്ററില്‍ വയനാട്ടില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ കറങ്ങും. അടുത്ത തവണ നോമിനേഷന്‍ നല്‍കാന്‍ മാത്രമാകും വീണ്ടും വരിക. 

രാഹുല്‍ ഗാന്ധി അമേഠി സന്ദര്‍ശിക്കുമ്പോള്‍ പത്രങ്ങളിലെല്ലാം വാര്‍ത്തയുണ്ടാകും. ഒരു എംപി തന്റെ മണ്ഡലം സന്ദര്‍ശിക്കുമ്പോള്‍ പത്രത്തില്‍ വാര്‍ത്ത വരിക എന്നു പറഞ്ഞാല്‍ അര്‍ത്ഥം എന്താണെന്ന് മനസ്സിലാകും. വര്‍ഷത്തില്‍ മണ്ഡലത്തില്‍ ഹെലികോപ്റ്റര്‍ വന്നുപോകും. അല്ലാതെ അവിടെ ഒരുകാര്യവും ചെയ്തിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു വേണ്ടി എന്തൊക്കെ ചെയ്തെന്ന് എല്ലാവര്‍ക്കും അറിയാം. അറുപത് വര്‍ഷം ഉണ്ടായതിലേറെ വികസനം നാലര വര്‍ഷംകൊണ്ട് സംഭവിച്ചു. 

ആവശ്യപ്പെട്ടതെല്ലാം കിട്ടിയെന്ന് പറയുമ്പോഴും തെരെഞ്ഞടുപ്പ് സമയത്ത് കുറ്റപ്പെടുത്തലുകള്‍ നടത്തുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ ചെയ്യുന്നത്.  ജാതിയുടേയോ മതത്തിന്റെയോ പേരില്‍ ആരോടും വോട്ട് ചോദിക്കില്ല. 

രാഷ്ട്രീയ പ്രതിയോഗികള്‍ തനിക്കെതിരെ പ്രവര്‍ത്തിക്കുന്നുന്നുണ്ട്. ആരോപണങ്ങളും ട്രോളുകളും ഗുണമാണ് ചെയ്തിട്ടുള്ളത്. എനിക്ക് എന്തൊക്കെ ചെയ്യാനാവുമെന്ന് ഇക്കാലത്തിനിടയില്‍ ചെയ്തു കാണിച്ചിട്ടുണ്ട്. ടൂറിസവും ഐടിയുമാണ് വികസനത്തിന്റെ പ്രധാന മേഖലയായി കാണുന്നത്. അതുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.