തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലെങ്കില്‍ പകരം 11 രേഖകള്‍ ഹാജരാക്കാം

Sunday 21 April 2019 11:01 am IST

തിരുവനന്തപുരം: വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്ത വോട്ടര്‍മാര്‍ക്ക് ഫോട്ടോ പതിച്ച 11 തിരിച്ചറിയല്‍ രേഖകളിലൊന്ന് ഹാജരാക്കിയാല്‍ വോട്ട് ചെയ്യാം. വോട്ടെടുപ്പ് സമയം  23ന് രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെ. കാലാവസ്ഥ മോശമാവുകയാണെങ്കില്‍ അതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ വരണാധികാരിയെ ചുമതലപ്പെടുത്തി. 

പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, കേന്ദ്ര/ സംസ്ഥാന സര്‍ക്കാരുകള്‍/ പൊതുമേഖലാ സ്ഥാപനങ്ങള്‍/ പബ്ളിക് ലിമിറ്റഡ് കമ്പനികള്‍ എന്നിവര്‍ നല്‍കിയ ഫോട്ടോയോടുകൂടിയ സര്‍വീസ് തിരിച്ചറിയല്‍ കാര്‍ഡ്, ഫോട്ടോയോടുകൂടിയ ബാങ്ക്/ പോസ്റ്റ് ഓഫീസ് പാസ്ബുക്ക് (കേരളത്തിലെ സഹകരണ ബാങ്കുകള്‍ നല്‍കിയ പാസ് ബുക്ക് ഒഴികെ), പാന്‍ കാര്‍ഡ്, നാഷണല്‍ പോപ്പുലേഷന്‍ രജിസ്റ്ററിനായി രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ നല്‍കിയ സ്മാര്‍ട്ട് കാര്‍ഡ്, എം.എന്‍.ആര്‍.ഇ.ജി.എ ജോബ് കാര്‍ഡ്, തൊഴില്‍ മന്ത്രാലയം അനുവദിച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്, ഫോട്ടോയോടു കൂടിയ പെന്‍ഷന്‍ രേഖ, എം.പി/ എംഎല്‍എ/ എംഎല്‍സി മാര്‍ക്ക് അനുവദിച്ചിട്ടുള്ള ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നീ രേഖകളാണ് വോട്ടര്‍ കാര്‍ഡിനു പകരമായി തിരിച്ചറിയല്‍ രേഖയായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ളത്.

സുരക്ഷയ്ക്ക് 57 കമ്പനി  കേന്ദ്രസേന

57 കമ്പനി കേന്ദ്ര സേനയെയാണ് കേരളത്തില്‍ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. സ്ട്രോംഗ് റൂമുകള്‍ക്ക് 12 കമ്പനി സിആര്‍പി എഫ് സുരക്ഷ ഒരുക്കും. കൂടുതല്‍ സേനയെ ഇതിനായി വേണ്ടിവരും മൂന്നു നിര സുരക്ഷയുമാണ് ഒരുക്കിയിട്ടുള്ളത്.   ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ച് പോളിംഗ് ബൂത്തുകളില്‍ വിവിപാറ്റ് എണ്ണും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.