ജെറ്റ് എയര്‍വെയ്സിന്റെ ലേലം അഞ്ചാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കും

Sunday 21 April 2019 12:18 pm IST

ന്യൂദല്‍ഹി: ജെറ്റ് എയര്‍വെയിസിന്റെ ലേലം അഞ്ച് ആഴ്ചക്കുള്ളില്‍ പൂര്‍ത്തിയാകുമെന്നും ശമ്പളത്തിന്റെ കാര്യത്തില്‍ ബാങ്കുകളുമായി നേരിട്ട് സംസാരിക്കുമെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍  ജെയ്റ്റ്ലി. ജെറ്റ് എയര്‍വെയ്‌സ് ജീവനക്കാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം  മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സുതാര്യവും ഫലപ്രദവുമായ ലേലം ഉറപ്പു വരുത്തണം. നാല് കമ്പനികള്‍ ജെറ്റ് എയര്‍വേയ്‌സിനെ ഏറ്റെടുക്കാന്‍ തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ടെന്നും ജെയ്റ്റ്‌ലി അറിയിച്ചു. 

മഹാരാഷ്ട്ര ധനമന്ത്രി സുധിര്‍ മുംഗാതിവറിന്റെ സാന്നിധ്യത്തിലായിരുന്നു ജീവനക്കാര്‍ അരുണ്‍ ജെയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തിയത്. ജെറ്റ് എയര്‍വെയിസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വിനയ് ദുബെ, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ അമിത് അഗര്‍വാള്‍  എന്നിവരും സംഘത്തിലുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.