കിതയ്ക്കുന്ന സിപിഎം, കുതിക്കുന്ന ബിജെപി;രക്ത ദാഹികളോട് മുഖം തിരിച്ച് മലയോരം

Sunday 21 April 2019 12:41 pm IST
തോട്ടം മേഖലകളിലെ പാവങ്ങളെ പറഞ്ഞുപറ്റിച്ച് അടിമകളാക്കി അക്രമങ്ങള്‍ക്ക് മറയാക്കി അധികാരത്തില്‍ എത്തിയിരുന്ന പാര്‍ട്ടിയെ അനുയായികള്‍ ഒന്നൊന്നായി കയ്യൊഴിയുന്ന കാഴ്ചയാണ് കിഴക്കന്‍ മേഖലകളില്‍.

അഞ്ചല്‍:സിപിഎം കോടതികളുടെ തിട്ടൂരങ്ങള്‍ മാത്രം അനുസരിച്ച് മനുഷ്യ ജീവനെടുക്കുന്ന പാര്‍ട്ടി ഗ്രാമങ്ങള്‍ ഇന്ന് അവപട് മുഖം തിരിയ്ക്കുന്നു. തോട്ടം മേഖലകളിലെ പാവങ്ങളെ പറഞ്ഞുപറ്റിച്ച് അടിമകളാക്കി അക്രമങ്ങള്‍ക്ക് മറയാക്കി അധികാരത്തില്‍ എത്തിയിരുന്ന പാര്‍ട്ടിയെ അനുയായികള്‍ ഒന്നൊന്നായി കയ്യൊഴിയുന്ന കാഴ്ചയാണ് കിഴക്കന്‍ മേഖലകളില്‍.

തൊഴിലാളികളും പാവപ്പെട്ടവരും സിപിഎമ്മിനെ കൈവിട്ട് ബിജെപിയെ ആശ്രയമറ്റവരുടെ അഭയ കേന്ദ്രമായി കാണുന്നു. കഴിഞ്ഞകാലങ്ങളില്‍ സിപിഎമ്മിന്റെ കിഴക്കന്‍ മേഖലയിലെ ന്യൂനപക്ഷ മുഖമായിരുന്ന ആര്യങ്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ന് ബിജെപി സംസ്ഥാന സമിതി അംഗമായി പ്രവര്‍ത്തിക്കുന്നു. തോട്ടം തൊഴിലാളികളെ ഉള്‍പ്പെടെ പാര്‍ട്ടി ചൂക്ഷണം ചെയ്യുന്നതില്‍ പ്രതിക്ഷേധിച്ചാണ് ബിജെപിയില്‍ ചേര്‍ന്നതെന്ന് അദ്ദേഹം പറയുന്നു.

കോണ്‍ഗ്രസ് നേതാവായിരുന്ന നെട്ടയം രാമഭദ്രനെ സിപിഎം ക്രിമിനലുകള്‍ കൊന്നുതള്ളിയപ്പോള്‍ കോണ്‍ഗ്രസ് -സിപിഎം നേതാക്കള്‍ ഒത്തുകളിച്ചതില്‍ മനം നൊന്ത് അദ്ദേഹത്തിന്റെ അനന്തിരവന്‍ അഡ്വ.രജനീഷ് ബാബുവും കുടുംബവും ബിജെപിയില്‍ ചേര്‍ന്നിരുന്നു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനുവേണ്ടി അഞ്ചല്‍ മേഖലയില്‍ നേതൃത്വം നല്‍കിയിരുന്ന മുന്‍ സഹകരണ ബാങ്ക് പ്രസിഡന്റും സിപിഎം നേതാവുമായ കെ.എസ്.ബാബുരാജും നൂറ്കണക്കിന് സിപിഎം  ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും ഇന്ന് ബിജെപിയുടെ സജീവ പ്രവര്‍ത്തകരാണ്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ച എന്‍.നന്ദകുമാറും കൂട്ടാളികളും ഇന്ന് ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ്. നിലവില്‍ ബിജെപി ഗ്രാമപഞ്ചായത്ത് അംഗമാണദ്ദേഹം. ആയൂരില്‍ സിപിഎം ലോക്കല്‍ കമ്മറ്റി അംഗത്തെ കൊന്നത് പാര്‍ട്ടി തന്നെയെന്ന് ഭാര്യ വെളിപ്പെടുത്തിയിരുന്നു. തങ്ങളെ പാര്‍ട്ടി വേട്ടയാടുന്നതായും ഭയത്തോടെയാണ് ജീവിക്കുന്നതെന്നും അവര്‍ പരാതിപ്പെട്ടത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. പാര്‍ട്ടിയുടെ ക്രൂരതകള്‍ക്കവസാനമില്ലാത്തത് പോലെ പാര്‍ട്ടി വിടുന്നവരിലും അവസാനമില്ല. 

ചിതറ സ്വദേശി തിരുവനന്തപുരം എ.ആര്‍ ക്യാമ്പിലെ പോലീസുകാരനെ ഡിവൈഎഫ്‌ഐ നേതാക്കള്‍ മര്‍ദ്ദിച്ചവശനാക്കിയിരുന്നു.കേസ് പിന്‍വലിക്കാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് പോലീസുകാരനെ കള്ളക്കേസില്‍ കുടുക്കി സസ്‌പെന്റ് ചെയ്തിരിക്കുന്നു.കടയ്ക്കല്‍ മേഖലകളില്‍ തെരഞ്ഞെടുപ്പ് പ്രചാരണം പോലും തടസപ്പെടുത്തുന്നു.ക്ഷേത്രോത്സവങ്ങള്‍ പോലും അലങ്കോലമാക്കുന്നു. സൈ്വര്യജീവിതം തകരുന്ന ജനങ്ങള്‍ പ്രതീക്ഷയായി ബിജെപിയെക്കാണുന്നതാണ് കിഴക്കന്‍ മേഖലയിലെ രാഷ്ട്രീയം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കും നിയമസഭയിലേയ്ക്കുമുള്ള തെരഞ്ഞെടുപ്പില്‍  വോട്ട് വര്‍ദ്ദനവില്‍ വന്‍ കുതിച്ചു ചാട്ടമാണ് ബിജെപി നടത്തിയത്. പത്ത് പഞ്ചായത്ത് വാര്‍ഡുകളില്‍ വിജയിച്ചത് കൂടാതെ മുപ്പത്  വാര്‍ഡുകളില്‍ നിസാര വോട്ടിനാണ് പരാജയപ്പെട്ടത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍  മറ്റ് മുന്നണികളെ ഞെട്ടിക്കുകയാണ് ബിജെപി .ചിട്ടയായ പ്രവര്‍ത്തനത്തില്‍ മുന്നേറുന്ന ബിജെപി കിഴക്കന്‍ മേഖലയില്‍ നാളെയുടെ പ്രതീക്ഷയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.