കൊച്ചി കപ്പല്‍ശാല:ഐഎന്‍എസ് വിക്രാന്ത് 2021 ല്‍ നാവികസേനയുടെ ഭാഗമാകും

Sunday 21 April 2019 1:00 pm IST

ന്യൂദല്‍ഹി: നാവിക സേനക്കു വേണ്ടി കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മിക്കുന്ന വിമാനവാഹിനി ഐഎന്‍എസ് വിക്രാന്ത് 2021-ല്‍ നാവിക സേനയുടെ ഭാഗമാകുമെന്ന് നാവിക സേനാ മേധാവി അഡ്മിറല്‍ സുനില്‍ ലാംബ. 

കപ്പലിന്റെ കടലിലിറക്കിയുള്ള പരിശോധനകള്‍ ഈ വര്‍ഷം അവസാനം തുടങ്ങും. അടുത്ത വര്‍ഷം ആദ്യം നാവിക സേനയ്ക്ക് കൈമാറും.

40,000 ടണ്‍ ഭാരമുള്ള സ്‌റ്റോബാന്‍ വിഭാഗത്തില്‍പ്പെട്ട ഐഎന്‍എസ് വിക്രാന്തിന് 3,500 കോടി രൂപയാണ് നിര്‍മ്മാണ ചെലവ്. 30 പോര്‍വിമാനങ്ങള്‍, പത്തോളം ഹെലികോപ്ടറുകള്‍ ഓരേസമയം ലാന്‍ഡ് ചെയ്യിക്കാന്‍ വിക്രാന്തിന് ശേഷിയുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.