മൃഗീയതക്ക് സ്ഥാനമില്ല; ഇന്ത്യ ശ്രീലങ്കന്‍ ജനതക്കൊപ്പം

Sunday 21 April 2019 4:00 pm IST

ന്യൂദല്‍ഹി: ശ്രീലങ്കയില്‍ എട്ടിടങ്ങളിലുണ്ടായ സ്‌ഫോടനങ്ങളില്‍ നടുക്കം രേഖപ്പെടുത്തി  പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം കാടത്തം നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ മേഖലയില്‍ സ്ഥാനമില്ല. ശ്രീലങ്കയിലെ ജനങ്ങള്‍ക്ക് ഇന്ത്യ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെയും പരുക്കേറ്റവരുടെയും ഒപ്പം തന്റെ പ്രാര്‍ഥനകളുണ്ടെന്നും മോദി വ്യക്തമാക്കി.

ലങ്കയിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തുകയാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു. കൊളംബോയിലെ ഇന്ത്യന്‍ ഹൈകമ്മിഷണറില്‍ നിന്നു തുടര്‍ച്ചയായി വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. സ്ഥിതിഗതികള്‍ സസൂക്ഷ്മം വിലയിരുത്തുകയാണെന്നും സുഷമ ട്വിറ്ററില്‍ വ്യക്തമാക്കി. 

സ്‌ഫോടനത്തിടയില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാര്‍ക്കു വേണ്ടി കൊളംബോയിലെ ഇന്ത്യന്‍ ഹൈകമ്മിഷണര്‍ ഓഫിസില്‍ ഹെല്‍പ് ലൈന്‍ നമ്പറുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് +94777903082,+94112422788,+94112422789, +94112422789. ശ്രീലങ്കയിലെ ഏതാവശ്യത്തിനും ഈ നമ്പറുകള്‍ ഉപയോഗപ്പെടുത്താമെന്നും സുഷമ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.