പ്രത്യാഘാതങ്ങളെക്കുറിച്ച് പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിരുന്നു

Sunday 21 April 2019 4:25 pm IST

പഠാന്‍: ഭീകരരെ മുഴുവന്‍ തുടച്ച് നീക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒന്നുകില്‍ ഞാന്‍ അല്ലെങ്കില്‍ ഭീകരര്‍ ഇതില്‍ ഒരാളെ ജീവിച്ചിരിക്കൂ എന്ന് താന്‍ തീരുമാനിച്ചെന്നും, പ്രധാനമന്ത്രി കസേരയില്‍ ഇരുന്നാലും ഇല്ലെങ്കിലും ഇതില്‍ ഉറച്ചു നില്‍ക്കുമെന്നും മോദി പറഞ്ഞു. ഗുജറാത്തിലെ പത്താനില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കവെയാണ് മോദി ഇക്കാര്യം പറഞ്ഞത്.

ബലാക്കോട്ട് വ്യോമാക്രമണത്തിന് ശേഷം പാക്കിസ്ഥാന്‍ തടവിലാക്കിയ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ തിരിച്ചേല്‍പ്പിച്ചില്ലെങ്കില്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഞങ്ങളുടെ പൈലറ്റിന് എന്തെങ്കിലും സംഭവിച്ചാല്‍ നിങ്ങളെ വെറുതേ വിടില്ല.

എന്നാല്‍ രണ്ടാം ദിവസം ഒരു മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ മോദി 12 മിസൈലുകള്‍ തയ്യാറാക്കി വെച്ചിട്ടുണ്ടെന്നും ചിലപ്പോള്‍ ആക്രമിച്ചേക്കും എന്ന് പാകിസ്ഥാനോട് പറഞ്ഞതോടെ. രണ്ടാം ദിവസം പെലറ്റിനെ വിട്ടു തരാമെന്ന് പാകിസ്ഥാന്‍ ഇന്ത്യയെ അറിയിക്കുകയായിരുന്നു. എന്നാല്‍ ഇത് അമേരിക്ക പറഞ്ഞതാണെന്നും തനിക്കിതിനെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനില്ലെന്നും സമയമാകുമ്‌ബോള്‍ എല്ലാം വിശദമാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗുജറാത്തില്‍ മുഴുവന്‍ സീറ്റുകളിലും ബിജെപിയെ വിജയിപ്പിക്കണമെന്ന് മോദി തെരഞ്ഞെടുപ്പ് റാലിയില്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. 'എന്തായാലും എന്റെ സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചെത്തും. എന്നാല്‍ ഗുജറാത്ത് 26 സീറ്റുകളും എനിക്ക് നല്‍കിയില്ലെങ്കില്‍ മെയ് 23ന് ചാനലുകള്‍ അത് ചര്‍ച്ച ചെയ്യുമെന്നും മോദി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.