150 കോടി ക്ലബ്ബില്‍ ഇടംപിടിച്ച് ലൂസിഫര്‍

Sunday 21 April 2019 5:56 pm IST

150 കോടി ക്ലബ്ബില്‍ ഇടംപിടിച്ച് മോഹന്‍ലാല്‍ നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രം ലൂസിഫര്‍. പ്രിഥ്വിരാജിന്റെ കന്നി സംവിധാന ചിത്രമായ ലൂസിഫര്‍ 21 ദിവസങ്ങള്‍ കൊണ്ടാണ് 150 കോടി ക്ലബ്ബില്‍ ഇടം പിടിച്ചത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസാണ് ഫേസ്ബുക്കിലൂടെ 150 കോടി ക്ലബ്ബിലെത്തിയ വിവരം അറിയിച്ചത്.

ഒരേ ഒരു സാമ്രാജ്യം, ഒരേ ഒരു രാജാവ് എന്ന തലക്കെട്ടോടെയുള്ള പോസ്റ്ററാണ് ആശിര്‍വാദ് തങ്ങളുടെ ഫേസ്ബുക് പേജില്‍ പങ്കുവെച്ചിരിക്കുന്നത്.

മലയാളത്തില്‍ 150 കോടി ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ ചിത്രമാണ് ലൂസിഫര്‍. മോഹന്‍ലാല്‍ തന്നെ നായകനായെത്തിയ പുലിമുരുകനാണ് മലയാളത്തില്‍ ആദ്യമായി 150 കോടിയിലെത്തുന്ന ചിത്രം. 152 കോടിയാണ് പുലിമുരുകന്റെ ആകെ കളക്ഷന്‍. ഇതിനെയും ലൂസിഫര്‍ വരും ദിവസങ്ങളില്‍ മറികടക്കും. അങ്ങനെയെങ്കില്‍ മലയാളത്തില്‍ ഏറ്റവുമധികം കളക്ഷന്‍ നേടുന്ന ചിത്രമാകും ലൂസിഫര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.