പത്തനംതിട്ട: കൊച്ചി ആസ്ഥാനമായ ഗ്രീന്‍ ലീവ്സ് മീഡിയ റിസര്‍ച്ച് സെന്റര്‍ നടത്തിയ ഗ്രൗണ്ട് ലെവല്‍ ഫെയ്സ് ടു ഫെയ്സ്, ഫെയ്സ് ടു പ്രോഗ്രാംസ്, ഫെയ്സ് ടു കാന്‍ഡിഡേറ്റ് അഭിപ്രായ സര്‍വേയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേന്ദ്രന് മുന്‍തൂക്കം. 35 ശതമാനം വോട്ടു നേടി സുരേന്ദ്രന് ജയിക്കുമെന്നാണ് സര്‍വേ വിലയിരുത്തുന്നത്. തൊട്ടടുത്ത് എത്തുന്ന ആന്റോ ആന്റണി 33 ശതമാനവും വീണാ ജോര്‍ജിന് 28 ശതമാനവും വോട്ടു ലഭിക്കും. മറ്റുള്ളവര്‍ 6 ശതമാനം വോട്ട് നേടുമെങ്കിലും അതില്‍ നാല് ശതമാനത്തിനടുത്ത് വോട്ടുകള്‍ നോട്ടക്കു ലഭിക്കുമെന്നാണ് സര്‍വേ ഫലം. സര്‍വേയില്‍ വലിയ നേട്ടമാണ് എന്‍ഡിഎ ഉണ്ടാക്കുന്നത്. ഒരു പഞ്ചായത്തില്‍ തെരഞ്ഞെടുത്ത വാര്‍ഡുകളില്‍ നിന്ന്
10 മുതല്‍ 15 വരെ വോട്ടര്‍മാരുടെ അഭിപ്രായം തേടിയാണ് സര്‍വേ പൂര്‍ത്തിയാക്കിയത്. ഫെയ്സ് ടു ഫെയ്സ് സാമ്പിളുകള്‍ക്ക് 25 ശതമാനം മാത്രമാണ് വെയിറ്റേജ് നല്‍കിയിരിക്കുന്നത്. 50 ശതമാനം ഫെയ്സ് ടു പ്രോഗ്രാംസിനും, 25 ശതമാനം ഫെയ്സ് ടു കാന്‍ഡിഡേറ്റിനും നല്‍കിയിട്ടുണ്ട്. ഫെയ്സ് ടു പ്രോഗ്രാംസില് കൊട്ടിക്കലാശത്തിന്റെ പ്രതിഫലനങ്ങളും ചേര്‍ത്തിട്ടുണ്ട്.
സുരേന്ദ്രന്റെ സ്വീകരണ യോഗങ്ങളില്‍ പങ്കെടുത്തവര്‍ മാത്രം രണ്ടര ലക്ഷത്തിലധികം വോട്ടര്‍മാര്‍ വരും എന്നാണു കണക്കുകൂട്ടുന്നത്. അതില്‍ സ്വീകരണ യോഗങ്ങള്‍, കുടുംബ യോഗങ്ങള്‍, കീ വോട്ടര്‍ സന്ദര്‍ശനം തുടങ്ങിയവ ഉള്‍പ്പെടും. രണ്ടാം സ്ഥാനത്ത് യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി ആണ്. മരണം, കല്യാണം തുടങ്ങിയ കര്‍മങ്ങളില്‍ അരലക്ഷത്തിലധികം വോട്ടര്‍മാരെ സുരേന്ദ്രന് നേരില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഈ മേഖലയില്‍ ഒരു ലക്ഷത്തില്‍ കൂടുതല്‍ ആളുകളെ നേരിട്ട് സന്ദര്‍ശിച്ച വീണാ ജോര്‍ജ് ആണ് ഒന്നാം സ്ഥാനത്ത്. ആന്റോ ആന്റണി സുരേന്ദ്രന് ഒപ്പമുണ്ട്. എന്നാല്‍ ആരാധനാലയങ്ങള്‍, മത ചടങ്ങുകള്‍ തുടങ്ങിയവയില്‍ സുരേന്ദ്രന് വളരെ മുന്നിലാണ്. പ്രത്യേകിച്ചും ഹൈന്ദവ ആരാധനാലയങ്ങളില്‍ സുരേന്ദ്രന് താരമായി. ആറന്മുള, അടൂര്‍, റാന്നി, പൂഞ്ഞാര്‍ നിയോജകമണ്ഡലങ്ങളില്‍ സുരേന്ദ്രന് ഭൂരിപക്ഷം നേടുമെന്ന് സര്‍വേ വിലയിരുത്തുന്നു. കാഞ്ഞിരപ്പളളിയിലും, തിരുവല്ലയിലും, ആന്റോ ആന്റണി നേരിയ ഭൂരിപക്ഷം നേടും. കോന്നി ഒരു യുഡിഎഫ് മണ്ഡലമാണെകിലും എല്‍ഡിഎഫും-യുഡിഫും ഒപ്പത്തിനൊപ്പമെത്തും. എന്നാല്‍ സുരേന്ദ്രന് കോന്നിയില്‍ പ്രതീക്ഷിക്കാത്ത നേട്ടം ഉണ്ടാക്കുമെന്നും സര്‍വേ ഫലം വിലയിരുത്തുന്നു. സ്്ത്രീ വോട്ടര്‍മാരില്‍ ഭൂരിപക്ഷവും സുരേന്ദ്രനൊപ്പമാണ്.
മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയം ശബരിമലയാണ്. പ്രളയ പുനരുദ്ധാരണത്തില്‍ സര്‍ക്കര്‍ വീഴ്ചവരുത്തി എന്ന് പെരുന്നാട്, റാന്നി, കോഴഞ്ചേരി ആറന്മുള പ്രദേശങ്ങളിലെ ജനങ്ങള്‍ പ്രതികരിച്ചു. 70 ശതമാനം ജനങ്ങള്‍ ശബരിമലയാണ് മുഖ്യവിഷയം എന്ന് പ്രതികരിച്ചപ്പോല് 20 ശതമാനത്തിന് മുഖ്യവിഷയം പ്രളയമാണ്. കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനം മികച്ചതാണെന്ന് 53 ശതമാനം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: