ബൂത്തിലെത്തുമ്പോള്‍

Monday 22 April 2019 1:45 am IST
രാജ്യരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കിയ മോദി ഭരണം രാജ്യദ്രോഹികളെ വല്ലാതെ അസ്വസ്ഥരാക്കിയിരിക്കാം. നിരന്തരം അതിര്‍ത്തിയില്‍ സംഘര്‍ഷം സൃഷ്ടിച്ചിരുന്ന പാക്കിസ്ഥാന് തക്ക ശിക്ഷ നല്‍കിയ മറ്റൊരു പ്രധാനമന്ത്രിയും നമുക്കില്ല. വാക്കും പ്രവൃത്തിയും തമ്മില്‍ ശക്തമായ പൊരുത്തമുള്ള പ്രസ്ഥാനവും പ്രധാനമന്ത്രിയുമാണ് രാജ്യത്തുള്ളതെന്ന് വ്യക്തമാക്കിയ ശേഷമുള്ള തെരഞ്ഞെടുപ്പ് എന്തുകൊണ്ടും പ്രാധാന്യമുള്ളതാണ്.

രു പകലും രാത്രിയും പിന്നിട്ടാല്‍ കേരളം പോളിങ് ബൂത്തിലെത്തുകയാണ്. നരേന്ദ്രമോദി സര്‍ക്കാരിന്റെ 50 മാസം പിന്നിട്ട ഭരണത്തിന്റെ വിലയിരുത്തല്‍ കൂടിയാണ് തെരഞ്ഞെടുപ്പ് എന്ന കാര്യത്തില്‍ സംശയമില്ല. കൊടിയ അഴിമതിയും കെടുകാര്യസ്ഥതയും നിഷ്‌ക്രിയത്വവുമായിരുന്നു യുപിഎയുടെ 10 വര്‍ഷത്തെ ഭരണം. ഏതാണ്ട് ഏഴര ലക്ഷം കോടിയുടെ കെട്ടുനാറിയ അഴിമതി ഭാണ്ഡം പേറി കോണ്‍ഗ്രസ് ഭരണം അവസാനിച്ച് നരേന്ദ്രമോദി ഭരണത്തിലെത്തി. അതിന്റെ പരിസമാപ്തിയില്‍ അഴിമതി വിമുക്ത ഭാരതമാണ് മുന്നിലുള്ളത്. ഭരണരംഗത്തെ അഴിമതി കേട്ട്‌കേള്‍വിയില്‍ ഒതുങ്ങി. പ്രധാനമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരായി ഒരു അഴിമതി വാര്‍ത്തയും ഇല്ലാതായി. ഉദ്യോഗസ്ഥതലത്തിലുള്ള അഴിമതികളും കേള്‍ക്കാനില്ല. ഒരു കാശുപോലും ഞാന്‍ മോഷ്ടിക്കില്ല. പൊതുമുതല്‍ മോഷ്ടിക്കാന്‍ ആരെയും അനുവദിക്കുകയുമില്ലെന്ന പ്രധാനമന്ത്രിയുടെ പ്രതിജ്ഞ അക്ഷരംപ്രതി പാലിച്ച് അഞ്ച് വര്‍ഷം പിന്നിട്ട ശേഷമാണ് തെരഞ്ഞെടുപ്പ്.

രാജ്യരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കിയ മോദി ഭരണം രാജ്യദ്രോഹികളെ വല്ലാതെ അസ്വസ്ഥരാക്കിയിരിക്കാം. നിരന്തരം അതിര്‍ത്തിയില്‍ സംഘര്‍ഷം സൃഷ്ടിച്ചിരുന്ന പാക്കിസ്ഥാന് തക്ക ശിക്ഷ നല്‍കിയ മറ്റൊരു പ്രധാനമന്ത്രിയും നമുക്കില്ല. വാക്കും പ്രവൃത്തിയും തമ്മില്‍ ശക്തമായ പൊരുത്തമുള്ള പ്രസ്ഥാനവും പ്രധാനമന്ത്രിയുമാണ് രാജ്യത്തുള്ളതെന്ന് വ്യക്തമാക്കിയ ശേഷമുള്ള തെരഞ്ഞെടുപ്പ് എന്തുകൊണ്ടും പ്രാധാന്യമുള്ളതാണ്. അവിഹിതവും അവിശുദ്ധവുമായ സഖ്യങ്ങളും കൂട്ടുകെട്ടുകളും എന്തൊക്കെ ഫലമാണ് തെരഞ്ഞെടുപ്പിലുണ്ടാക്കുക എന്ന ശങ്ക പൊതുസമൂഹത്തിലുണ്ടാക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ സഖ്യങ്ങള്‍ക്കപ്പുറം ശക്തമായ ഭരണനേട്ടങ്ങളും കെട്ടുറപ്പുള്ള സഖ്യവുമാണ് നരേന്ദ്രമോദിക്കുള്ളതെന്ന വിലയിരുത്തലില്‍ ദേശീയ ജനത സംതൃപ്തരാണ്. നരേന്ദ്രമോദി ഇന്ത്യയുടെ നേതാവ് മാത്രമല്ല, ലോകരാഷ്ട്രങ്ങളുടെ മൊത്തം ശ്രദ്ധാകേന്ദ്രമാണെന്നത് വലിയ നേട്ടം തന്നെയാണ്. 

പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ കുമ്മനം രാജശേഖരന്‍, കെ. സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെയും എ.കെ. ആന്റണിക്ക് നേരെയും അക്രമമുണ്ടായി. കടുത്ത അസഹിഷ്ണുതയാണ് ഇതിന് കാരണം. തെരഞ്ഞെടുപ്പിലെ വീറും വാശിയും വോട്ടെടുപ്പോടോ അവസാനിക്കുമെന്നാശിക്കാം. എന്നാല്‍ അനാവശ്യമായ ആരോപണ പ്രത്യാരോപണങ്ങള്‍ കെട്ടടങ്ങാന്‍ ഇനിയും സമയമെടുത്തെന്നും വരാം.

കേരളത്തില്‍ എന്‍ഡിഎ ഒരു ഭാഗത്തും യുഡിഎഫും എല്‍ഡിഎഫും മറുഭാഗത്തും എന്ന രാഷ്ട്രീയ സാഹചര്യമാണുള്ളത്. രണ്ടരക്കോടിയിലധികം വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. എല്ലാ വോട്ടും പോള്‍ ചെയ്ത് ജനാധിപത്യം സമ്പൂര്‍ണമാക്കട്ടെ എന്നാശിക്കാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.