കനലായി എരിയണം... കൊടും ചതിയുടെ രാത്രി

Monday 22 April 2019 7:37 am IST
കേരളത്തില്‍ നിന്നുള്ളവരെ ശബരിമലയില്‍ എത്തിക്കാനാകാതെ വന്നതോടെയാണ് തമിഴ്നാട്ടില്‍ നിന്നുള്ള യുവതികളെ എത്തിക്കാന്‍ സര്‍ക്കാര്‍ തിരക്കഥ തയാറാക്കിയത്. ശബരിമലയില്‍ എത്തുമെന്ന് നേരത്തേ പ്രഖ്യാപിച്ച തമിഴ്നാട് മനീതി സഘത്തെ കൂട്ടുപിടിച്ചു. സര്‍ക്കാരും സിപിഎമ്മും പൂര്‍ണ പിന്തുണ നല്‍കി. ഡിസംബര്‍ 22 ന് മധുരയില്‍ നിന്ന് പതിനൊന്നംഗ മനീതി സംഘം യാത്ര തിരിക്കുമ്പോള്‍ മുതല്‍ പിണറായി പോലീസ് സുരക്ഷയൊരുക്കി.

ണ്ഡലകാല ആംരംഭം മുതല്‍ യുവതികളെ  ശബരിമലയില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ തന്നെ പരിശ്രമിച്ചുകൊണ്ടിരുന്നു. എന്നാല്‍  പമ്പയിലും നിലയ്ക്കലും പത്തനംതിട്ടയിലേക്കുള്ള വഴികളിലുമെല്ലാം ഭക്തര്‍ പ്രതിരോധം സൃഷ്ടിച്ചതിനാല്‍ സര്‍ക്കാര്‍ നീക്കം പരാജയപ്പെട്ടുകൊണ്ടിരുന്നു. രാപകലില്ലാതെ അവര്‍ ശബരിമലയ്ക്ക് കാവല്‍ നില്‍ക്കുകയായിരുന്നു. എല്ലാ ദിവസവും രാത്രിയില്‍ നാമജപവുമായി അവര്‍ ശബരീശ സന്നിധിയില്‍ അയ്യന്റെ ദാസരായി കണ്ണിമ ചിമ്മാതെ കാവലിരുന്നു. മണ്ഡലവിളക്ക് തീരുന്നത് വരെ പൂങ്കാവനം പരിപാവനമായി കാത്തു.  

കേരളത്തില്‍ നിന്നുള്ളവരെ ശബരിമലയില്‍ എത്തിക്കാനാകാതെ വന്നതോടെയാണ് തമിഴ്നാട്ടില്‍ നിന്നുള്ള യുവതികളെ എത്തിക്കാന്‍ സര്‍ക്കാര്‍ തിരക്കഥ തയാറാക്കിയത്. ശബരിമലയില്‍ എത്തുമെന്ന് നേരത്തേ പ്രഖ്യാപിച്ച തമിഴ്നാട് മനീതി സഘത്തെ കൂട്ടുപിടിച്ചു. സര്‍ക്കാരും സിപിഎമ്മും പൂര്‍ണ പിന്തുണ നല്‍കി.  ഡിസംബര്‍ 22 ന് മധുരയില്‍ നിന്ന് പതിനൊന്നംഗ  മനീതി സംഘം യാത്ര തിരിക്കുമ്പോള്‍ മുതല്‍ പിണറായി പോലീസ് സുരക്ഷയൊരുക്കി.  കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്റെ വാഹനം പോലും തടഞ്ഞ പോലീസ് മനീതികളുടെ വാഹനത്തിന് സല്യൂട്ട് നല്‍കി സ്വീകരിച്ചു. നിലയ്ക്കലെ ബാരിക്കേഡുകള്‍ മനീതിക്കുമുന്നില്‍ മലര്‍ക്കെ തുറന്നു. പമ്പയില്‍ വച്ച് പോലീസ് സംഘം യുദ്ധത്തിന് സമാനമായ  സുരക്ഷ ഒരുക്കി. പമ്പ ഗണപതി ക്ഷേത്രത്തില്‍ കെട്ടുനിറയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ മേല്‍ശാന്തി ഉള്‍പ്പെടെയുള്ളവര്‍ പ്രതിരോധം സൃഷ്ടിച്ചു. തുടര്‍ന്ന് സ്വന്തമായി കെട്ടുനിറച്ച് മലകയറാന്‍ ഒരുങ്ങി സര്‍ക്കാര്‍ ഭക്തരെന്ന് വിശേഷിപ്പിച്ചവര്‍. കൈയില്‍ക്കിട്ടിയവയും വാരിക്കെട്ടി ഇരുമുടിയാക്കി ആയിരുന്നു മലകയറാന്‍ ഒരുക്കിയത് 

 ഭക്തര്‍ പ്രതിഷേധ മലതീര്‍ത്തു.   മലയാളികള്‍ക്കൊപ്പം മറ്റു സംസ്ഥാനത്തു നിന്നുള്ള ഭക്തരും അണിനിരന്നു.  ദേശ വ്യത്യാസമില്ലാതെ അയ്യപ്പഭക്തര്‍ ശരണം വിളികളുമായി മുന്നോട്ട് നീങ്ങി. ഗത്യന്തരമില്ലാതെ  പിണറായിയുടെ പോലീസും മനീതി സംഘവും പമ്പയില്‍ നിന് തോറ്റോടി. മാവോയിസ്റ്റ് ബന്ധമുള്ള അമ്മിണിയും പദ്ധതി ഉപേക്ഷിച്ച് മടങ്ങി. മനീതികളെയും കൊണ്ട് പോലീസ് പോയിടത്തെല്ലാം ഭക്തര്‍ നാമജപവുമായി എത്തി. അവിടെയെല്ലാം പോലീസ് അക്രമം അഴിച്ചുവിട്ടു.

ഡിസംബര്‍ 24 ന് വീണ്ടും ആചാരലംഘനത്തിന് സര്‍ക്കാര്‍ ശ്രമം നടത്തി. തീവ്ര ഇടത് മാവോയിസ്റ്റ് ബന്ധമുള്ള ബിന്ദുവും കനകദുര്‍ഗ്ഗയും മലകയറാന്‍ എത്തി. പോലീസ് യൂണിഫോമില്ലാതെ ഒരുക്കിയ കനത്തസുരക്ഷയിലായിരുന്നു മലകയറ്റം. ഡിവൈഎസ്പിയുടെ കീഴില്‍ കനത്ത സുരക്ഷ പോലീസ് ഒരുക്കിയിരുന്നു. കണ്ടാല്‍ പുരുഷന്മാരെന്ന് തോന്നുന്ന വിധത്തിലാണ് ഇരുവരും മല കയറിത്തുടങ്ങിയത്. എന്നാല്‍ നീലമലയില്‍ വച്ച് ഭക്തസംഘം ഇവരെ തിരച്ചറിഞ്ഞതോടെ കുട്ടികള്‍ അടക്കമുള്ളവര്‍  പ്രതിരോധം സൃഷ്ടിച്ചു. ഉടനെ പോലീസ് സംഘം പാഞ്ഞെത്തി. കുട്ടികളും അമ്മമാരും നിലവിളിച്ചുകൊണ്ട അപേക്ഷിച്ചിട്ടും പോലീസ് ചെവിക്കൊണ്ടില്ല. നിലവിളിക്കുന്ന അമ്മമാരേയും കുട്ടികളെയും തള്ളിമാറ്റി. ഷീല്‍ഡിനുള്ള ഇടിയില്‍ ഭക്തര്‍ക്ക് പിടിച്ച് നില്‍ക്കാനായില്ല.  ചന്ദ്രാനന്ദന്‍ റോഡിന്റെ പകുതി വരെ എത്തിച്ചു. അപ്പോഴേക്കും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരും പ്രതിരോധം സൃഷ്ടിച്ചു.  ശരണം വിളികള്‍ വാനോളം ഉയര്‍ന്നു. ഒടുവില്‍ പോലീസ് ഇരുവരെയും കൊണ്ട് തിരിച്ചു മലയിറങ്ങി.

ജനുവരി മൂന്നിന് പുലര്‍ച്ചെ നെഞ്ചുതകര്‍ന്നാണ് ഓരോ വിശ്വാസിയും ആ വാര്‍ത്തകേട്ടത്. കോടിക്കണക്കിന് അയ്യപ്പഭക്തരെയും വിശ്വാസികളെയും വഞ്ചിച്ച് പിണറായി സര്‍ക്കാര്‍ ബിന്ദുവിനെയും കനകദുര്‍ഗ്ഗയെയും സന്നിധാനത്ത് ഒളിപ്പിച്ചുകടത്തി.  ശത്രുരാജ്യത്തോട് എന്ന തരത്തിലാണ് പോലീസ് വിശ്വാസ സമൂഹത്തോടു പെരുമാറിയത്. 

ആദ്യ തവണ വന്ന് തിരിച്ചിറങ്ങിയ ശേഷം ബിന്ദുവും കനകദുര്‍ഗ്ഗയും പോലീസ് സംരക്ഷണണയില്‍ ആയിരുന്നു. ഇരുവര്‍ക്കും രഹസ്യ സങ്കേതത്തില്‍ പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ പരിശീലനം നല്‍കി. ഏഴ്ദിവസം പോലീസ് വിശദമായ പദ്ധതി തയാറാക്കി. അതിനുശേഷം തിരക്ക് കുറഞ്ഞ സമയമായ പുലര്‍ച്ചെ ഗണപതി ഹോമം നടക്കുന്ന സമയം തെരഞ്ഞെടുത്തു. തലേദിവസം മുതല്‍ പദ്ധതിനടപ്പിലാക്കാന്‍ പ്രത്യേക പോലീസ് സംഘം എത്തിയിരുന്നു. പോലീസിലെ ഉന്നതര്‍മാത്രം അറിഞ്ഞുകൊണ്ടുള്ള പദ്ധതി നടപ്പിലാക്കിയത് പോലീസ് അസോസിയേഷനിലെ കണ്ണൂര്‍ ലോബി ആയിരുന്നു. 

പുരുഷ വേഷത്തില്‍ ഇരുവരെയും പമ്പയില്‍ എത്തിച്ചു. പമ്പയില്‍ ആരെയോ പന്നികുത്തി പറഞ്ഞ് സന്നിധാനത്തുള്ള വനംവകുപ്പിന്റെ ആംബുലന്‍സ് വിളിച്ചു വരുത്തി. അതില്‍ കയറ്റി ഇരുവരെയും ചരല്‍മേട് എത്തിച്ചു. തിരക്കും വെളിച്ചവും കുറവായതിനാല്‍ ആരും പെട്ടെന്ന് തിരിച്ചറിഞ്ഞില്ല. സംശയം തോന്നി ചോദിച്ചവരോട് ട്രാന്‍സ്ജന്‍ഡേഴ്‌സ് എന്ന് പറഞ്ഞു. ചന്ദ്രാനന്ദന്‍ റോഡ് വഴി അരവണ പ്ലാന്റിന് സമീപത്ത് ഭസ്മക്കുളത്തിന് അടുത്തുള്ള ഗേറ്റിന് സമീപം എത്തിച്ചു. അതു വഴി വടക്കേ നടയിലേക്കുള്ള സ്റ്റാഫ് ഗേറ്റിലേക്കും. 

സന്നിധാനത്തെ പോലീസിനോട് ഐജിയുടെ അതിഥികള്‍ എന്ന് പറഞ്ഞു. വടക്കേ നടവഴി ബലിപ്പുരയ്ക്ക് ഉള്ളിലൂടെ വിശ്വാസികളുടെ നെഞ്ചില്‍ ചവുട്ടി ശ്രീകോവിലിലെ  ഏറ്റവും പിന്നിലെ ക്യൂവിലെത്തി. വിശ്വാസികള്‍ എന്ന് സര്‍ക്കാര്‍ വിശേഷിപ്പിച്ച ഇവര്‍ അയ്യപ്പനെ തൊഴുതത് പോലും ഇല്ല .നിമിഷ നേരം കൊണ്ട് ഭസ്മക്കുളത്തിലേക്ക് ഇറങ്ങുന്ന ഗേറ്റ് വഴി പുറത്തേക്ക് കടന്നു. ഇതെല്ലാം ഒപ്പം ഉണ്ടായിരുന്ന പോലീസുകാര്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ചു. ആ ദൃശ്യങ്ങളിലെ സംഭാഷണങ്ങള്‍ തെളിവ് ശേഖരിക്കുക എന്ന സര്‍ക്കാര്‍ ഗൂഢാലോചന പുറത്തു കൊണ്ടുവന്നു. വിശ്വാസ വിരുദ്ധ സര്‍ക്കാരും മുഖ്യമന്ത്രിയും അവര്‍ക്ക് ചൂട്ടു പിടിക്കുന്ന മാധ്യമങ്ങളും ചരിത്ര നിമിഷം എന്ന് വിശേഷിപ്പിച്ചു. 

സംഭവം മുഖ്യമന്ത്രി സ്ഥിരീകരിച്ചതോടെ അയ്യപ്പഭക്തരെ കണ്ണീരിലാഴ്ത്തികൊണ്ട് നെയ്യഭിഷേകം നിര്‍ത്തിവച്ച് അയ്യന്റെ ശ്രീകോവില്‍ അടച്ചു. ശുദ്ധികലശം നടത്തി. അയ്യപ്പഭക്തരുടെ കണ്ണീരിലായിരുന്നു ശുദ്ധികലശം. 

ആ ശുദ്ധി കലശത്തിന് നേതൃത്വം നല്‍കിയ തന്ത്രിയെ പരസ്യ വിചാരണയും തെരുവില്‍ അസഭ്യവര്‍ഷവും നടത്തി വിശ്വാസ വഞ്ചക ഇടത് സര്‍ക്കാര്‍. അമ്മമാരും വിശ്വാസികളും നാമജപങ്ങളുമായി തെരുവില്‍ ഇറങ്ങി. ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ നടന്ന ഹര്‍ത്താലിനിടെ അയ്യപ്പഭക്തനെ സിപിഎം എറിഞ്ഞു കൊന്നു. ആയിരക്കണക്കിന് ഭക്തരുടെ പേരില്‍ കേസെടുത്തു. പോലീസുകാര്‍ വീടുകള്‍ കയറി ഇറങ്ങി അയ്യപ്പഭക്തരെ വലിച്ചിഴച്ച് ജയിലിലടച്ചു.  ബിന്ദുവിനും കനക ദുര്‍ഗയ്ക്കും ആര്‍പ്പോ ആര്‍ത്തവം നടത്താന്‍ വരെ മുഖ്യമന്ത്രി ഒത്താശ നല്‍കി. ഇതെല്ലാം മനസ്സില്‍ കനലായി എരിയണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.