ശ്രീലങ്കൻ സ്ഫോടനം: ജാഗ്രത പാലിച്ചില്ലെന്ന് പ്രധാനമന്ത്രിയുടെ കുറ്റസമ്മതം

Monday 22 April 2019 11:12 am IST

കൊളംബോ: 262 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് പിന്നാലെ പ്രധാനമന്ത്രി  റനില്‍ വിക്രമസിംഗെയുടെ കുറ്റസമ്മതം. ഇസ്ലാമിക സംഘടനയുടെ ചാവേറുകള്‍ തീവ്രവാദ ആക്രമണത്തിന് തയ്യാറെടുക്കുന്നതായി ഉള്ള രഹസ്യാന്വേഷണവിവരങ്ങള്‍ ഇന്ത്യ നേരത്തെ അറിച്ചിരുന്നുവെന്നും എന്നാൽ സര്‍ക്കാര്‍ അവശ്യ മുന്‍കരുതല്‍ എടുത്തില്ലെന്നും റനിൽ വിക്രമസിംഗെ സമ്മതിച്ചു. 

നാഷണല്‍ തൗഹീദ് ജമാഅത്ത് എന്ന ഭീകരസംഘടന ആക്രമണത്തിന് തയ്യാറെടുക്കുന്നുവെന്നായിരുന്നു ഇന്ത്യയുടെ മുന്നറിയിപ്പ്. ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫിസും ഇവര്‍ ലക്ഷ്യം വെക്കുന്നതായി ഇന്ത്യയ്ക്ക് സൂചന ലഭിച്ചിരുന്നു. തൗഹീദ ജമാ അത്ത് ഓഫ് ശ്രീലങ്കയുടെ സെഹ്‌റാന്‍ ഹസീമും അയാളുടെ കൂട്ടാളികളും ചേര്‍ന്ന് ആക്രമണം നടത്തുമെന്നായിരുന്നു രഹസ്യ വിവരം. ഇക്കഴിഞ്ഞ ഏപ്രില്‍ 4 നാണ് ഈ രഹസ്യാന്വേഷണ വിവരങ്ങള്‍ ഇന്ത്യ കൊളംബോയ്ക്ക് കൈമാറിയത്.

പദ്ധതിയുടെ ആസൂത്രണത്തിന്റെ ഭാഗമായി ഏപ്രില്‍ 16 ന് കറ്റന്‍കുടിക്ക് സമീപം പല്‍മുനയില്‍ സ്‌ഫോടക വസ്തുക്കള്‍ നിറഞ്ഞ ഒരു മോട്ടോര്‍ സൈക്കിളുമായെത്തി ഇവര്‍ പരീക്ഷണം നടത്തിയിരുന്നു. ഏപ്രില്‍ 22ന് മുന്‍പ് തന്നെ ആക്രമണം നടത്താനായിരുന്നു പദ്ധതിയെന്നും രഹസ്യാന്വേഷണ ഏജന്‍സിവൃത്തങ്ങള്‍ പറയുന്നു. ഇന്ത്യക്കാര്‍ അധികമായെത്തുന്ന പള്ളികളും പഞ്ചനക്ഷത്ര ഹോട്ടലുകളും ഉള്‍പ്പെടുന്ന എട്ടോളം സ്ഥലങ്ങളാണ് ഇവരുടെ ലക്ഷ്യമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.

മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും ജാഗ്രത പുലര്‍ത്താന്‍ പരാജയപ്പെട്ടുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. എട്ടിടത്തുണ്ടായ സ്‌ഫോടനങ്ങളില്‍ മലയാളിയുള്‍പ്പെടെ 207 പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 14 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.