മുംബൈ: മുംബൈയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അറുപത്തിമൂന്നുകാരനായ ഡോക്ടര്‍ പീഡിപ്പിച്ച പരാതിയില്‍ പോക്സോ ചുമത്തി.പരാതിയുടെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച ഡോക്ടറെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടയച്ചു.
ചികിത്സക്കായി അമ്മയോടൊപ്പം ഡോക്ടറുടെ വീട്ടിലെത്തിയതായിരുന്നു 14-കാരിയായ പെണ്‍കുട്ടി. പരിശോധനക്ക് ശേഷം തിരികെ മടങ്ങിയപ്പോഴാണ് വീടിന്റെ താക്കോല്‍ ഡോക്ടറുടെ വീട്ടില്‍ മറന്നുവെച്ച വിവരം ഇരുവരും അറിയുന്നത്. തുടര്‍ന്ന് താക്കോല്‍ എടുക്കാനായി ഒറ്റക്ക് ഡോക്ടറുടെ വീട്ടില്‍ എത്തിയ പെണ്‍കുട്ടിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: