മോദിയെക്കുറിച്ചുള്ള സിനിമ: തെര. കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കി

Monday 22 April 2019 5:32 pm IST

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കിയ ചലച്ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബൈഞ്ചിനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ചിത്രത്തിന്റെ നിര്‍മാതാവിന് നല്‍കാനും കോടതി നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ഏപ്രില്‍ 26ന് വാദം കേള്‍ക്കും. 

ട്രെയിലര്‍ മാത്രം കണ്ടാണ് ചിത്രത്തിന് തെര. കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയതെന്ന് നിര്‍മാതാക്കള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ രോഹാത്ഗി കോടതിയെ അറിയിച്ചിരുന്നു. ഇത് കമ്മീഷന്റെ അഭിഭാഷകന്‍ കോടതിയില്‍ സമ്മതിച്ചു. തുടര്‍ന്ന്, ചിത്രം മുഴുവന്‍ കണ്ടശേഷം തീരുമാനമെടുക്കാന്‍ ഏപ്രില്‍ 15ന് കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കി.

ഏപ്രില്‍ പതിനൊന്നിനാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്. എന്നാല്‍, സ്ഥാനാര്‍ഥി കൂടിയായ പ്രധാനമന്ത്രിയുടെ യഥാര്‍ഥ ജീവിതമാണ് സിനിമയ്ക്കാധാരം എന്നതിനാല്‍ തെരഞ്ഞെടുപ്പ് കഴിയും വരെ പ്രദര്‍ശനം തടഞ്ഞുകൊണ്ട് കമ്മീഷന്‍ ഏപ്രില്‍ 10ന് ഉത്തരവിറക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.