ശ്രീലങ്കയില്‍ സ്‌ഫോടന പരമ്പര; ഇന്ത്യയും ജാഗ്രതയില്‍

Monday 22 April 2019 6:18 pm IST

ന്യൂദല്‍ഹി: ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരയെത്തുടര്‍ന്ന് ഇന്ത്യയും അതീവ ജാഗ്രതയിലാണ്. തീരരക്ഷാസേനയും നാവികസേനയും കടല്‍ അരിച്ചുപെറുക്കുന്നു. കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലുകളും ഡോണിയര്‍ വിമാനങ്ങളും അടക്കമുള്ളവയാണ് നിരീക്ഷണം നടത്തുന്നതെന്ന് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 

അതിര്‍ത്തിക്കടുത്ത് ധനുഷ്‌ക്കോടിയില്‍ നിന്ന് നാല് മീന്‍പിടത്തക്കാരെ രാവിലെ തീരരക്ഷാ സേന പിടിച്ചിരുന്നു. ചോദ്യം ചെയ്യലിനു ശേഷം അവരെ വിട്ടയച്ചു. ഭീകരര്‍ സമുദ്ര മാര്‍ഗം ഇന്ത്യയിലേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തിലെ അടക്കം തീരമേഖലകള്‍ സേനകളുടെ ശക്തമായ നിരീക്ഷണത്തിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.