നന്ദുബാര്‍: ഞാനിവിടെയുള്ളത് വരെ സംവരണം തകരില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വടക്കേ മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി അധികാരത്തില്‍ തിരിച്ചെത്തിയാല്‍ സംവരണത്തില്‍ ഭേദഗതി വരുത്തുമെന്ന പ്രതിപക്ഷത്തിന്റെ അപവാദ പ്രചാരണത്തേയും മോദി വിമര്‍ശിച്ചു.
ഡോ. ബാബാസാഹേബ് അംബേദ്കര്‍ നമുക്ക് നല്കിയ സംവരണത്തെ മോദി ഇവിടെയുള്ളതുവരെ തൊടാന്‍ ആര്‍ക്കും സാധിക്കില്ല. സ്വന്തം ഭൂമിയില്‍ നിന്ന് കുടിയിറക്കില്ലെന്ന് വടക്കേ മഹാരാഷ്ട്രയിലെ ഗോത്ര ജനതയ്ക്ക് മോദി ഉറപ്പ് നല്കി. വയറു നിറയെ ഭക്ഷണം കഴിക്കാനില്ലാത്തവരാണ് സൈന്യത്തില്‍ ചേരുന്നതെന്ന കര്‍ണ്ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ പരാമര്‍ശത്തേയും മോദി വിമര്‍ശിച്ചു.
കുമാരസ്വാമിയെ സംബന്ധിച്ചിടത്തോളം കഴിക്കാന്‍ ഭക്ഷണമില്ലാത്തവരും സമ്പന്നരല്ലാത്തവരുടെ മക്കളുമാണ് സൈന്യത്തില്‍ ചേര്‍ന്ന് നമ്മുടെ അതിര്‍ത്തി സംരക്ഷിക്കുന്നത്. 2014ന് മുന്‍പ് ഇന്ത്യയിലെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ലെന്ന് ശ്രീലങ്കയിലെ ബോംബ് സ്ഫോടനം പരാമര്‍ശിച്ച് നാസിക്കിലെ റാലിയില്‍ മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: