പരസ്യങ്ങളില്‍ സ്വന്തം ചിത്രം വച്ചു;ടിക്കാറാം മീണക്കെതിരെ പരാതി

Monday 22 April 2019 8:22 pm IST

കൊച്ചി: പത്രപ്പരസ്യങ്ങളില്‍ സ്വന്തം ചിത്രം വച്ചതിനെതിരെ സംസ്ഥാന തെരെഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്‌ക്കെതിരെ പരാതി. സിവില്‍ സര്‍യീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടം സംബന്ധിച്ചുള്ള സുപ്രീംകോടതിയുടെ ഉത്തരവ് മീണ ലംഘിച്ചെന്നാണ് പരാതി.

ഹൈക്കോടതി അഭിഭാഷകന്‍ പി. കൃഷ്ണദാസാണ് മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ പത്രങ്ങളില്‍ നല്‍കിയ പരസ്യത്തില്‍ ടിക്കാറാം മീണയുടെ ചിത്രങ്ങളുണ്ടായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.