ആചാര്യന്മാര്‍ക്കെതിരെയുള്ള ആക്രമണം അപലപനീയം: ഡോ. രേഖ മേനോന്‍

Monday 22 April 2019 8:57 pm IST

ന്യൂജഴ്സി: സ്വാമി ചിദാനന്ദപുരി അടക്കമുള്ള ആചാര്യന്മാര്‍ക്കുമെതിരെയുള്ള ആക്രമണങ്ങളിലും അധിക്ഷേപങ്ങളിലും ശക്തമായി അപലപിക്കുന്നതായി കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് ഡോ. രേഖ മേനോന്‍.

ഹിന്ദുക്കളെയും വിശ്വാസങ്ങളെയും സംരക്ഷിക്കുന്നതിന് പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും കെഎച്ച്എന്‍എയുടെ പിന്തുണ ഉണ്ടാകുമെന്ന്്  പത്താമുദയത്തിനോടനുബന്ധിച്ച നല്‍കിയ സന്ദേശത്തില്‍ ഡോ രേഖ പറഞ്ഞു. 

സ്വാമി സത്യാനന്ദസരസ്വതിയുടെ അനുഗ്രഹാശ്ശിസുകളോടെ  വിവിധ ഹിന്ദുനേതാക്കളുടെ സഹകരണത്തോടെ രൂപീകൃതമായ കെ എച്ച് എന്‍ എ സനാതനധര്‍മ്മ സംരക്ഷണത്തിനായി ഏതറ്റം വരെയും പോകും.ഹിന്ദു വിശ്വാസങ്ങളും, ആചാരങ്ങളും, പാരമ്പര്യചടങ്ങുകളും,  മൂല്യങ്ങളും ഒരുപോലെ ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്ത് എല്ലാ ഹിന്ദുക്കളും ഒത്തൊരുമിച്ച് നില്‍ക്കുക എന്നതാണ് പ്രധാനം. 

ക്ഷേത്രങ്ങളും, ക്ഷേത്രകലകളും സര്‍വ്വോപരി സനാതനധര്‍മ്മജീവിതചര്യകളും ഭാവിതലമുറകള്‍ക്ക്വേണ്ടി സംരക്ഷിക്കപ്പെടണം. അധര്‍മ്മത്തിന്റെ സംഹാരത്തിന് അവതരിച്ച ഭഗവാന്‍ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനോട് ധര്‍മ്മസംസ്ഥാപനത്തിന് വേണ്ടിയരുളിയ ഗീതയുടെ പൊരുള്‍ ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്.   കെ എച്ച് എന്‍ എ യുടെ ആദ്യ വനിതാ പ്രസിഡന്റായ ഡോ. രേഖ മേനോന്‍ സന്ദേശത്തില്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.