രാഹുലിന്റെ പത്രിക സ്വീകരിച്ചു; കോടതിയില്‍ ചോദ്യം ചെയ്യാം

Monday 22 April 2019 9:35 pm IST
രാവിലെയാണ് അമേഠിയിലെ വരണാധികാരി രാം മനോഹര്‍ മിശ്ര പത്രിക സ്വീകരിച്ചത്.സ്വതന്ത്ര സ്ഥാനാര്‍ഥി ധ്രുവ് ലാലാണ് പരാതിക്കാരന്‍. രാഹുലിന്റെ പേര് റൗള്‍ വിന്‍സിയെന്നാണോ? രാഹുലിന് ബ്രിട്ടീഷ് പൗരത്വമുണ്ടോ? തുടങ്ങിയ സംശയങ്ങള്‍ ഉയര്‍ത്തിയാണ് ധ്രുവ് പത്രിക തടഞ്ഞത്.

അമേഠി: പൗരത്വം, പേര്, യോഗ്യത തുടങ്ങിയവ സംബന്ധിച്ച് സ്വതന്ത്ര സ്ഥാനാര്‍ഥി ഉന്നയിച്ച ആക്ഷേപങ്ങള്‍ കോടതിയില്‍ ഉന്നയിക്കാം എന്ന നിര്‍ദേശത്തോടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ അമേഠിയില്‍ സമര്‍പ്പിച്ച  നാമനിര്‍ദ്ദേശ പത്രിക വരണാധികാരി സ്വീകരിച്ചു. എന്നാല്‍, പത്രികയില്‍ രേഖപ്പെടുത്തിയിരിക്കുന്ന കാര്യങ്ങള്‍ തെര. കമ്മീഷന് ചുരുങ്ങിയ സമയത്തിനുളളില്‍ സ്ഥിരീകരിക്കാന്‍ സാധ്യമല്ലാത്തതിനാല്‍ ഹര്‍ജിക്കാരന് കോടതിയെ സമീപിക്കാന്‍ കഴിയും. 

രാവിലെയാണ് അമേഠിയിലെ വരണാധികാരി രാം മനോഹര്‍ മിശ്ര പത്രിക സ്വീകരിച്ചത്.സ്വതന്ത്ര സ്ഥാനാര്‍ഥി ധ്രുവ് ലാലാണ് പരാതിക്കാരന്‍. രാഹുലിന്റെ പേര് റൗള്‍ വിന്‍സിയെന്നാണോ? രാഹുലിന് ബ്രിട്ടീഷ് പൗരത്വമുണ്ടോ? തുടങ്ങിയ സംശയങ്ങള്‍ ഉയര്‍ത്തിയാണ് ധ്രുവ് പത്രിക തടഞ്ഞത്. 

 പത്രികയിലെ വിവരങ്ങള്‍ അസ്സല്‍ രേഖകളുമായി ഒത്തുനോക്കാനോ യഥാര്‍ഥ വിവരം ശേഖരിക്കാനോ കമ്മീഷന് വഴിയില്ലാത്തതിനാല്‍ പത്രിക സ്വീകരിക്കുകയേ തത്ക്കാലം വഴിയുള്ളൂവെന്ന് തെര. കമ്മീഷന്‍ വെള്ളിയാഴ്ച സൂചന നല്‍കിയിരുന്നു.

ഇക്കാര്യങ്ങള്‍ ഉന്നയിച്ച് ധ്രുവിന് ഇനി കോടതിയെ സമീപിക്കാന്‍ അവസരമുണ്ട്. അങ്ങനെ വന്നാല്‍ വലിയ നിയമയുദ്ധത്തിനാകും വഴിയൊരുങ്ങുക. കോടതിയില്‍ രാഹുലിന് ബ്രിട്ടീഷ് പൗരത്വം, പേരിലെ കുഴപ്പങ്ങള്‍ എന്നിവയില്‍ വിശദീകരണം നല്‍കേണ്ടിവരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.