തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ ബിജെപി അഭ്യര്‍ഥിച്ചു. മോദി വീണ്ടും ഭരണത്തിലേറേണ്ടത് രാജ്യപുരോഗതിക്ക് അത്യാവശ്യമാണെന്നും കേരളവും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പിന്നില്‍ അണിനിരക്കണമെന്നും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള അഭ്യര്‍ഥിച്ചു.
വിശ്വമാനവികതയ്ക്കും ആചാരാനുഷ്ഠാന വിശ്വാസ സംരക്ഷണത്തിനും ലോകശാന്തിക്കും സമൃദ്ധ ഭാരതത്തിനും ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ ഭാരതത്തിന്റെ നൂറ്റാണ്ട് ആക്കി മാറ്റാനുമാണ് മോദി ശ്രമിക്കുന്നത്. ഇതിനായി സമസ്ത ജനവിഭാഗങ്ങളെയും കോര്‍ത്തിണക്കാനാണ് അദ്ദേഹത്തിന്റെ ഉദ്യമം. എന്റെ കുടുംബം ഇന്ത്യയിലെ 130 കോടിയില്‍പ്പരം ജനങ്ങളാണെന്നും, എന്റെ വേദ ഗ്രന്ഥം ഇന്ത്യന്‍ ഭരണഘടന ആണെന്നും നരേന്ദ്ര മോദി ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ സാമ്പത്തിക വളര്‍ച്ച കാട്ടുന്ന സമ്പദ്വ്യവസ്ഥ ഇന്ത്യയുടേതാണ്. ഇന്ത്യന്‍ ഖജനാവ് ഭദ്രമാണ്. വിദേശനാണ്യശേഖരം സര്‍വകാല റെക്കോഡാണ്. അഴിമതിക്കുറ്റത്തിന് ഏതെങ്കിലും കേന്ദ്രമന്ത്രിയോ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളോ ഒരു ക്രിമിനല്‍ കേസിലും പ്രതിയാകാത്ത അപൂര്‍വ കാലഘട്ടമാണിത്. ഭരണഘടന വാഗ്ദാനം ചെയ്യുന്ന ക്ഷേമ രാഷ്ട്രത്തിലേക്ക് രാജ്യം കുതിച്ച് മുന്നേറുകയാണ്, അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: