ബെംഗളൂരു: ചൈന്നെ സൂപ്പര്‍കിങ്സ് നായകന് എം.എസ്. ധോണി തങ്ങളെ ശരിക്കും വിറപ്പിച്ചെന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായകന് വിരാട് കോഹ്ലി. ഐപിഎല്ലില്‍ കഴിഞ്ഞ കളിയില്‍ ചെന്നൈയെ തോല്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു വിരാട്.
അസാധ്യമായ ജയത്തിന് അടുത്തു വരെയെത്തിച്ച് അവസാനം വീണെങ്കിലും ധോണി കളി മാറ്റി. പത്തൊമ്പതാം ഓവര്‍ വരെ മോശമല്ലാത്ത രീതിയിലാണ് ബൗളര്‍മാര്‍ പന്തെറിഞ്ഞത്. ഉമേഷ് എറിഞ്ഞ അവസാന ഓവറില്‍ കാര്യങ്ങള്‍ കൈവിട്ടു.
ധോണി പതിവു പോലെ അദ്ദേഹം ചെയ്യുന്ന കാര്യങ്ങള്‍ മികച്ച രീതിയില്‍ ചെയ്തു. ഒരു റണ്ണിനായാലും ജയിച്ചതില്‍ സന്തോഷമുണ്ടെന്നും കോഹ്ലി പറഞ്ഞു. ബാറ്റിങ് ഓര്‍ഡറില്‍ മോയിന്‍ അലിയെ നേരത്തെ ഇറക്കാതിരുന്നത് തന്റെ പിഴവായിരുന്നുവെന്നും കോഹ്ലി സമ്മതിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: