മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി .എം സുധാകരന്‍ അന്തരിച്ചു

Tuesday 23 April 2019 8:35 am IST

കോഴിക്കോട്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും വിവര്‍ത്തകനുമായ പി എം സുധാകരന്‍ (74) ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന്  കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

കുവൈറ്റ് ടൈംസ്, ഒമാന്‍ ടൈംസ് എന്നീ പ്രസിദ്ധീകരണങ്ങളില്‍ പത്രാധിപസമിതിയംഗമായി പ്രവര്‍ത്തിച്ച സുധാകരന്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എഡിറ്റോറിയല്‍ വിഭാഗം ജീവനക്കാരനായിരുന്നു.ദീര്‍ഘകാലം മാതൃഭൂമിയില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള സുധാകരന്‍ മാനേജിങ് ഡയറക്ടര്‍ എംപി വീരേന്ദ്രകുമാറിന്റെ എക്‌സിക്യുട്ടീവ് അസിസ്റ്റന്റായാണ് നിലവില്‍ പ്രവര്‍ത്തിച്ചിരുന്നത്.

ഒഴൂര്‍ പടിഞ്ഞാറേ മഠത്തില്‍ ശങ്കരന്‍ വൈദ്യരുടെയും നാണിയമ്മയുടെയും മകനാണ്. ഭാര്യ: ചോലക്കോട്ടില്‍ രത്നകുമാരി. മക്കള്‍: സന്ദീപ് സുധാകര്‍ (സബ് എഡിറ്റര്‍,മാതൃഭൂമി, കോട്ടക്കല്‍), സജ്ന സുധാകര്‍ (അധ്യാപിക, എസ്.എസ്.എം. എച്ച്.എസ്. തെയ്യാലിങ്ങല്‍, താനൂര്‍). മരുമക്കള്‍: ഋതു, അഡ്വ. ബാലകൃഷ്ണന്‍ (തിരൂര്‍ കോടതി).സഹോദരങ്ങള്‍: പരേതനായ പ്രഭാകരന്‍ വൈദ്യര്‍, സത്യഭാമ, ശ്രീദേവി. ശവസംസ്‌കാരം താനൂര്‍ പുത്തന്‍തെരുവ് ഒഴൂര്‍ പടിഞ്ഞാറെ മഠത്തില്‍ വീട്ടില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നുമണിക്ക്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.